CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 3 Minutes 56 Seconds Ago
Breaking Now

യുക്മ യു ഗ്രാന്റ് വിജയി സമ്മാനം ഏറ്റുവാങ്ങി ; ഒന്നാം സമ്മാനമായ ബ്രാന്‍ഡ്‌ന്യൂ Peugeot 108 കാര്‍ ഹേവാര്‍ഡ്‌സ്ഹീത്തില്‍ നിന്നുള്ള ജോബി പൗലോസിന് സ്വന്തം

യുക്മ ദേശീയ  റീജിയണല്‍ കമ്മറ്റികളുടെയും അംഗ അസോസിയേഷനുകളുടെയും പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണാര്‍ത്ഥം  യുക്മ ദേശീയ കമ്മറ്റി സംഘടിപ്പിച്ച മൂന്നാമത് യുഗ്രാന്റ് സമ്മാന പദ്ധതിയുടെ വിജയി സമ്മാനം ഏറ്റുവാങ്ങി. ലണ്ടനില്‍ നടന്ന യുക്മ  അലൈഡ് ആദരസന്ധ്യയുടെ പ്രൗഢ ഗംഭീരമായ വേദിയിലായിരുന്നു യുഗ്രാന്റ് നറുക്കെടുപ്പ് നടന്നത്.

പദ്ധതിയുടെ ഒന്നാം സമ്മാനമായ ബ്രാന്‍ഡ്‌ന്യൂ Peugeot 108 കാര്‍ ഹേവാര്‍ഡ്‌സ്ഹീത്തില്‍ നിന്നുള്ള ജോബി പൗലോസ്  ആണ് സ്വന്തമാക്കിയത് (ടിക്കറ്റ് നമ്പര്‍ 704). എറണാകുളം കാലടി മാണിക്കമംഗലം സ്വദേശിയാണ് ജോബി. സുരഭിയാണ്  ഭാര്യ. അമീലിയ, ആഞ്ചലീന എന്നിവര്‍ മക്കള്‍. ഹേവാര്‍ഡ്‌സ്ഹീത്ത് പ്രിന്‍സ് റോയല്‍ ഹോസ്പിറ്റലിലാണ് ജോബിയും ഭാര്യ സുരഭിയും ജോലി ചെയ്യുന്നത്.

കോവിഡ് വ്യാപനത്തിന്റെയും തുടര്‍ന്നുള്ള ലോക്ഡൗണിന്റെയും പശ്ചാത്തലത്തിലാണ് ഒരു പൊതു പരിപാടിയില്‍ വച്ച് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യണമെന്ന യുക്മ ദേശീയ കമ്മറ്റിയുടെ മുന്‍ നിശ്ചയം നടക്കാതെ പോയത്. മറ്റ് യുഗ്രാന്റ് വിജയികള്‍ക്ക് സൗകര്യപ്രദമായ വിധം സമ്മാനങ്ങള്‍ എത്തിച്ചുനല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് എന്നിവര്‍ പറഞ്ഞു.  

മിഡ്‌ലാന്‍ഡ്‌സിലെ MIKCA വാല്‍സാല്‍ അസോസിയേഷന്‍ സെക്രട്ടറി കൂടിയായ  അജീസ് കുര്യന്‍ രണ്ടാം സമ്മാനമായ  ഇരുപത്തിനാല് ഗ്രാമിന്റെ സ്വര്‍ണ നാണയങ്ങള്‍ക്ക് ഉടമയായപ്പോള്‍ (ടിക്കറ്റ് നമ്പര്‍ 4302) , മൂന്നാം സമ്മാനമായ പതിനാറ് ഗ്രാമിന്റെ സ്വര്‍ണ്ണ നാണയങ്ങള്‍ WAM വെന്‍സ്ഫീല്‍ഡ് അസോസിയേഷനിലെ ജിജിമോന്‍ സെബാസ്‌ററ്യന്‍ (ടിക്കറ്റ് നമ്പര്‍ 4382) സ്വന്തമാക്കി. 

ഒരു പവന്‍ വീതം തൂക്കം വരുന്ന പതിനാറ് സ്വര്‍ണ്ണ നാണയങ്ങള്‍ ആണ് നാലാം സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലേതുപോലെതന്നെ യു കെ യിലെ പ്രമുഖ മലയാളി ബിസിനസ് സംരംഭകരായ അലൈഡ് മോര്‍ട്ട്‌ഗേജ് സര്‍വീസസ് ആണ് യുക്മ യു ഗ്രാന്റ്  2019 ന്റെ സമ്മാനങ്ങളും എല്ലാം സ്‌പോണ്‍സര്‍ ചെയ്തത്. യുക്മയുടെ എല്ലാ റീജിയണുകളിലും ഒരു പവന്‍ വീതമുള്ള  രണ്ട് സമ്മാനങ്ങള്‍ വീതം  ഉറപ്പ് വരുത്തികൊണ്ടായിരുന്നു  മൂന്നാമത് യുഗ്രാന്റ് സമ്മാന പദ്ധതി വിഭാവനം ചെയ്തത്. റീജിയണ്‍ തലത്തില്‍ വിജയികളായവര്‍ താഴെ പറയുന്നവരാണ്: 

സൗത്ത് ഈസ്റ്റ് റീജിയണില്‍ ബോയ്‌സ് കൂവക്കാടന്‍(410) (WMA, വോക്കിങ്ങ്),തോമസ് ജോസഫ് (7314) (GMA, ഗില്‍ഡ്‌ഫോഡ്),  സൗത്ത് വെസ്റ്റ് റീജിയണില്‍ മാര്‍ട്ടിന്‍ സെബാസ്റ്റ്യന്‍, എല്‍ദോസ് മത്തായി എന്നിവര്‍ സംയുക്തമായി എടുത്ത  ടിക്കറ്റ് (5208), ഡോണി ഫിലിപ്പ് (5211)എന്നിവര്‍ക്കും, ഈസ്റ്റ് ആംഗ്ലിയ റീജിയണില്‍ KCF വാറ്റ്‌ഫോര്‍ഡിലെ മനോജ്കുമാര്‍  മകന്‍ ആര്‍ത് മനോജ്കുമാറിന്റെ പേരിലെടുത്ത ടിക്കറ്റ് 8002നും, യുക്മ  ജ്വാല ചീഫ് എഡിറ്റര്‍ റെജി  നന്തിക്കാട്ട് (9820), മിഡ്‌ലാന്‍ഡ്‌സ്  റീജിയല്‍ നിന്നും  ജോ ഐപ്പ് (9511) (BCMC, ബര്‍മിങ്ഹാം), സാനു  ജോസഫ് (4384) (WAM, വെഡ്‌നെസ്ഫീല്‍ഡ്),  യോര്‍ക്ക്‌ഷെയര്‍  & ഹമ്പര്‍ റീജിയണില്‍ രഞ്ജി വര്‍ക്കി (7055)(WYMA, വേക്ഫീല്‍ഡ്), ഷിജു പുന്നൂസ് (1224) (SMA, ഷെഫീല്‍ഡ്), സ്‌കോട്ട്‌ലാന്‍ഡ്,  നോര്‍ത്ത് ഈസ്റ്റ്, വെയില്‍സ് എന്നീ സ്ഥലങ്ങളില്‍  നിന്നും ബിജു കുര്യാക്കോസ് (8147) (SMA, സ്‌കോട്‌ലന്‍ഡ്), സനീഷ് ചന്ദ്രന്‍(6419) (CMA, കാര്‍ഡിഫ്), നോര്‍ത്ത് വെസ്റ്റ് റീജിയണില്‍ LIMA, ലിവര്‍പൂള്‍ മുന്‍ സെക്രട്ടറി  എല്‍ദോസ് സണ്ണി (6803), ജിജോ കിഴക്കേക്കാട്ടില്‍ (7404) (MMCA,  മാഞ്ചസ്റ്റര്‍), നാഷണല്‍ തലത്തില്‍  വര്‍ഗീസ് ഫിലിപ്പ് തന്റെ മകള്‍ ഫെബ ഫിലിപ്പിന്റെ പേരില്‍ എടുത്ത ടിക്കറ്റ് (3079) (OXMAS ഓസ്‌ഫോര്‍ഡ്) എന്നിവരാണ് ഒരു പവന്‍ വീതം സ്വന്തമാക്കിയത്.

2017 ല്‍ ഷെഫീല്‍ഡില്‍ നിന്നുമുള്ള സിബി മാനുവലും, 2018 ല്‍ ബര്‍മിംഗ്ഹാം നിവാസിയായ സി എസ് മിത്രനും ആയിരുന്നു യുഗ്രാന്റ് ലോട്ടറി ഒന്നാം സമ്മാനാര്‍ഹര്‍ക്കുള്ള കാറുകള്‍ സ്വന്തമാക്കിയിരുന്നത്. യുക്മ യുഗ്രാന്റ്റിന്റെ ചുമതലയുള്ള ദേശീയ ട്രഷറര്‍ അനീഷ് ജോണ്‍, ജോയിന്റ് ട്രഷറര്‍ ടിറ്റോ തോമസ് എന്നിവര്‍ വിജയികള്‍ക്ക് അനുമോദനങ്ങളും ആശംസകളും  നേര്‍ന്നു.  യുഗ്രാന്റ് നറുക്കെടുപ്പിന്റെ വിജയത്തിനായി സഹകരിച്ച യുക്മയുടെ ദേശീയ ഭാരവാഹികള്‍ റീജിയണല്‍ കമ്മിറ്റി ഭാരവാഹികള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങി  എല്ലാവരോടും യുക്മ  ദേശീയ സമിതി നന്ദി രേഖപ്പെടുത്തി. 

 

 




കൂടുതല്‍വാര്‍ത്തകള്‍.