CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 18 Minutes 50 Seconds Ago
Breaking Now

സന്ദര്‍ശക വിസയില്‍ തത്ക്കാലം ഇന്ത്യക്കാര്‍ക്ക് ജോലി തേടി യുഎഇയിലേക്ക് വരാന്‍ കഴിയില്ലെന്ന് അംബാസിഡര്‍

നിലവില്‍ വന്ദേ ഭാരത് ദൗത്യത്തില്‍ താമസ വിസയുള്ളവര്‍ക്ക് മാത്രമേ യുഎഇയിലേക്ക് മടങ്ങാനാകൂ.

സന്ദര്‍ശക വിസയില്‍ ഇന്ത്യക്കാര്‍ക്ക് യുഎഇയില്‍ വരാന്‍ കഴിയില്ലെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍കപൂര്‍. സന്ദര്‍ശ വിസക്കാരുടെ യാത്രാ ചടങ്ങളില്‍ വ്യക്തത വരുന്നത് വരെ യുഎഇയിലേക്ക് വരാനാകില്ല. സന്ദര്‍ശക വിസയില്‍ യുഎഇയിലേക്ക് യാത്ര ചെയ്യുന്നതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്നാണ് മനസിലാക്കുന്നത്. നിലവില്‍ ഒരു വിമാന കമ്പനിയും ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ക വിസക്കാരെ കൊണ്ടുവരുന്നില്ല. ഇന്ത്യക്കാര്‍ക്ക് സന്ദര്‍ശക വിസ അനുവദിച്ചുകൊണ്ട് കഴിഞ്ഞാഴ്ച ദുബായ് അറിയിപ്പ് പുറത്തിറക്കിയിരുന്നു. ദുബായ് എമിറേറ്റ് സന്ദര്‍ശക വിസ നല്‍കി തുടങ്ങിയ സാഹചര്യത്തില്‍ അനുകൂല സാഹചര്യം ഇന്ത്യ ഒരുക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പറഞ്ഞു. നിലവില്‍ വന്ദേ ഭാരത് ദൗത്യത്തില്‍ താമസ വിസയുള്ളവര്‍ക്ക് മാത്രമേ യുഎഇയിലേക്ക് മടങ്ങാനാകൂ.

അടിയന്തര സാഹചര്യത്തില്‍ സന്ദര്‍ശക വിസയില്‍ വരാം. ജോലി ഉറപ്പിച്ചെത്തുന്നവര്‍ക്കും ആകാം. എന്നാല്‍ ജോലി അന്വേഷിച്ചെത്തുന്നവര്‍ക്ക് ഈ സമയം ഉചിതമല്ലെന്നും യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി വ്യക്തമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.