CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 14 Minutes 52 Seconds Ago
Breaking Now

ജ്ഞാനപീഠ പുരസ്‌കാര ജേതാവ് മഹാകവി അക്കിത്തത്തിന്റെ സ്മരണയോടെ കേരളപിറവി ആഘോഷങ്ങള്‍ക്ക് നവംബര്‍ ഒന്നിന് യുക്മ ഫേസ്ബുക്ക് പേജില്‍ തുടിയുണരും ; കലാസാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യവും നൃത്ത സംഗീത പരിപാടികളും കുടുംബ സദസുകള്‍ക്ക് നവ്യാനുഭൂതിയാകും

ലോക പ്രവാസി സംഘടനകളില്‍ കേരളപ്പെരുമ കൊണ്ടാടാന്‍ യുക്മക്ക് തുല്യം യുക്മ മാത്രം. യൂണിയന്‍ ഓഫ് യുണൈറ്റഡ് കിംഗ്ഡം മലയാളി അസ്സോസിയേഷന്‍സ് നവംബര്‍ ഒന്ന് കേരളപിറവി ദിനത്തില്‍ മലയാള നാടിന്റെ നന്മകളുമായി ഫേസ്ബുക്ക് ലൈവില്‍  ചരിത്രം കുറിക്കാന്‍ എത്തുന്നു. നവംബര്‍ ഒന്ന് ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിമുതല്‍ നടക്കുന്ന കേരളപിറവി ദിനാഘോഷങ്ങളില്‍ തെരഞ്ഞെടുക്കപ്പെടുന്ന കലാവിരുന്നുകള്‍ക്കൊപ്പം, സാമൂഹ്യ സാംസ്‌ക്കാരിക രംഗങ്ങളിലെ പ്രമുഖരും അണിചേരും.

കോവിഡിന്റെ രണ്ടാം വ്യാപനത്തെ അഭിമുഖീകരിക്കുവാന്‍ ബ്രിട്ടന്‍ തയ്യാറെടുപ്പുകള്‍ തുടരവേ, വെര്‍ച്യുല്‍ ആഘോഷങ്ങള്‍ മാത്രമേ അതിജീവനത്തിന്റെ പാതയില്‍ സ്വീകാര്യമായുള്ളൂ എന്ന തിരിച്ചറിവിലാണ് ഫേസ്ബുക്ക് ലൈവുമായി കേരളപിറവി ആഘോഷിക്കുവാന്‍ യുക്മ ദേശീയ കമ്മറ്റി തീരുമാനിച്ചത്. 

മലയാണ്മയുടെ ആത്മാവിനെ തൊട്ടറിഞ്ഞ, ജ്ഞാനപീഠ പുരസ്‌കാര ജേതാവ് മണ്മറഞ്ഞ സാംസ്‌ക്കാരിക ഇതിഹാസം മഹാകവി അക്കിത്തം അച്ചുതന്‍ നമ്പൂതിരിയുടെ സ്മരണകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ചുകൊണ്ട് നടക്കുന്ന സാംസ്‌ക്കാരിക പരിപാടികള്‍ നവ്യാനുഭൂതി പകരുന്നതാക്കുവാനുള്ള തീവ്ര പരിശ്രമത്തിലാണ് യുക്മ ദേശീയ കമ്മറ്റി. 

യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ്, ദേശീയ വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍, കേരളപിറവി ആഘോഷങ്ങളുടെ ചുമതലയുള്ള ദേശീയ കമ്മറ്റി അംഗം കുര്യന്‍ ജോര്‍ജ്ജ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ യു കെ മലയാളി സമൂഹത്തിലെ നിരവധി പ്രതിഭകളെ അണിനിരത്തിക്കൊണ്ട് മലയാളത്തിന്റെ മഹാ ആഘോഷമായി നവംബര്‍ ഒന്നിനെ മാറ്റുവാനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നു.

Sajish Tom

 




കൂടുതല്‍വാര്‍ത്തകള്‍.