ഇന്നത്തെ ലോകത്ത് മാസ്‌കിനുള്ള സ്ഥാനം മറ്റൊരു വസ്ത്രത്തിനും ഇല്ലാത്തതാണ്. മാസ്‌ക് ധരിക്കാത്തതിന്റെ പേരിലുള്ള പ്രശ്‌നങ്ങളും സുലഭം. സൂപ്പര്‍മാര്‍ക്കറ്റില്‍ ഷോപ്പ് ചെയ്യാനെത്തിയപ്പോള്‍ മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ ഇവിടെ നിന്ന് പുറത്താക്കുമെന്ന് ജീവനക്കാര്‍ മുന്നറിയിപ്പ് നല്‍കിയത്. ഇതോടെ അടിവസ്ത്രം ഊരി താല്‍ക്കാലിക മാസ്‌കായി മുഖത്തണിഞ്ഞ് പ്രശ്‌നം പരിഹരിക്കുന്ന സ്ത്രീയുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
സൗത്ത് ആഫ്രിക്കയിലെ പിക്ക് ഇന്‍ പേ സൂപ്പര്‍മാര്‍ക്കറ്റിലാണ് പേരറിയാത്ത സ്ത്രീ മാസ്‌കില്ലാതെ എത്തിയത്. ഇതോടെ മാസ്‌ക് ധരിക്കണമെന്ന് സെക്യൂരിറ്റി ഗാര്‍ഡ് ആവശ്യപ്പെട്ടു. കൈയില്‍ ഇല്ലെന്ന് പറഞ്ഞപ്പോള്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് പുറത്താക്കുമെന്നായി. ഇതോടെയാണ് വസ്ത്രത്തിന് അടിയിലൂടെ അടിവസ്ത്രം ഊരിയെടുത്ത് ഇവര്‍ മാസ്‌കാക്കിയത്!
ഒരു വനിതാ സുരക്ഷാ ഗാര്‍ഡാണ് മാസ്‌ക് ധരിക്കണമെന്ന് ഇവരോട് ആവശ്യപ്പെട്ടത്. ഈ സമയത്ത് യാതൊരു കൂസലുമില്ലാതെ ഇവര്‍ അടിവസ്ത്രം ഊരിയെടുത്ത് പ്രശ്‌നം പരിഹരിച്ചു. ഇത് കണ്ട് ഷോപ്പിംഗിനെത്തിയ മറ്റുള്ളവരാണ് അമ്പരന്നത്. ആളുകള്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ നോക്കിനില്‍ക്കുമ്പോള്‍ ഇപ്പോള്‍ സന്തോഷമായോ എന്നാണ് ഇവര്‍ ഗാര്‍ഡിനോട് ചോദിക്കുന്നത്.
മാസ്‌കിലും കുറച്ച് ബാക്ടീരിയയാണ് അടിവസ്ത്രത്തില്‍ കാണുകയെന്നാണ് ഇവരുടെ ന്യായം. എന്തായാലും മാസ്‌ക് നിയമം ലംഘിച്ച ഇവരുടെ നിലപാടിനെ ചിലര്‍ വിമര്‍ശിക്കുകയും ചെയ്തു.