CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 1 Minutes 22 Seconds Ago
Breaking Now

64-ാം വയസ്സില്‍ ഐവിഎഫിലൂടെ പിറന്ന ഇരട്ട കുഞ്ഞുങ്ങളെ നോക്കാന്‍ അമ്മയ്ക്ക് ശേഷിയില്ല! കുട്ടികളെ പിടിച്ചെടുക്കാന്‍ ഉത്തരവിട്ട് സ്പാനിഷ് കോടതി; ഹൃദയം തകര്‍ന്ന് 69-കാരി

64-ാം വയസ്സില്‍ പ്രസവിച്ചതിന്റെ പ്രശ്‌നങ്ങള്‍ മൂലം കുഞ്ഞുങ്ങളെ വീട്ടിലെത്തിച്ച് പത്താം ദിവസം ഇബാനെസ് ആശുപത്രിയിലായി

64-ാം വയസ്സില്‍ തനിക്ക് പിറന്ന ഇരട്ട കുഞ്ഞുങ്ങളുടെ കസ്റ്റഡി അവകാശം നഷ്ടപ്പെട്ട് 69-കാരി! സ്പാനിഷ് സുപ്രീം കോടതിയാണ് ഈ പ്രായത്തില്‍ കുഞ്ഞുങ്ങളെ നോക്കാന്‍ ഇവര്‍ക്ക് ശേഷിയില്ലെന്ന് വിധിച്ച് കുട്ടികളെ പിടിച്ചെടുക്കാന്‍ ഉത്തരവിട്ടത്. 

2020 ഏപ്രില്‍ 22ന് കുഞ്ഞുങ്ങളെ അമ്മയില്‍ നിന്ന് നീക്കാന്‍ ആവശ്യപ്പെട്ട് നല്‍കിയ ഉത്തരവ് സ്പാനിഷ് സുപ്രീംകോടതി ശരിവെയ്ക്കുകയാണ് ചെയ്തത്. ഇരട്ടകളെ മികച്ച അന്തരീക്ഷത്തിലല്ല വളര്‍ത്തുന്നതെന്ന് കണ്ടെത്തിയാണ് ബര്‍ഗോസിലെ പ്രൊവിന്‍ഷ്യല്‍ കോടതി ഈ ഉത്തരവിട്ടത്. 

അമേരിക്കയില്‍ ഫെര്‍ട്ടിലിറ്റി ട്രീറ്റ്‌മെന്റ് നടത്തിയാണ് മൗറീസിയ ഇബാനെസ് ഇരട്ടക്കുട്ടികളായ ഗബ്രിയേല്‍, മരിയ ഡെ ലാ ക്രൂസ് എന്നിവരെ പ്രസവിച്ചത്. നാല് വര്‍ഷം നിയമ പോരാട്ടത്തിനാണ് സുപ്രീംകോടതി വിധിയോടെ അവസാനമായത്. കുഞ്ഞുങ്ങളെ ശരിയായ വിധം പരിചരിക്കാനുള്ള അവസ്ഥയിലല്ല അമ്മയുള്ളതെന്ന് കോടതി കണ്ടെത്തി.

കൂടാതെ സോഷ്യല്‍ സര്‍വ്വീസുമായി ഇവര്‍ സഹകരിക്കുന്നുമില്ല. വിദഗ്ധരുടെ നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ചാണ് തീരുമാനം കൈക്കൊണ്ടതെന്ന് കോടതി വ്യക്തമാക്കി. അല്ലാതെ സ്ത്രീയുടെ പ്രായമോ, മാനസിക ആരോഗ്യമോ കണക്കാക്കിയിട്ടില്ല. കുടുംബ ബന്ധങ്ങള്‍ ഇല്ലാത്തതും, ഒറ്റപ്പെടലും, സോഷ്യല്‍ നെറ്റ്‌വര്‍ക്കിന്റെ പിന്തുണ ഇല്ലാത്തതും ആശങ്കപ്പെടേണ്ട കാര്യങ്ങളാണെന്ന് കോടതി ചൂണ്ടിക്കാണിച്ചു. 

64-ാം വയസ്സില്‍ പ്രസവിച്ചതിന്റെ പ്രശ്‌നങ്ങള്‍ മൂലം കുഞ്ഞുങ്ങളെ വീട്ടിലെത്തിച്ച് പത്താം ദിവസം ഇബാനെസ് ആശുപത്രിയിലായി. ഇതോടെയാണ് കുഞ്ഞുങ്ങളെ ഫോസ്റ്റര്‍ കെയറിലേക്ക് നീക്കിയതും, കാര്യങ്ങള്‍ കോടതി കയറുകയും ചെയ്തത്. 




കൂടുതല്‍വാര്‍ത്തകള്‍.