CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 25 Minutes 51 Seconds Ago
Breaking Now

സൂയസ് കനാലില്‍ കപ്പല്‍ കുടുങ്ങാന്‍ കാരണം ഈ വനിതാ ക്യാപ്റ്റനോ? ഈജ്പിതിലെ ആദ്യ വനിതാ ഷിപ്പ് ക്യാപ്റ്റന്റെ ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച് വ്യാജ വാര്‍ത്തകള്‍

ഈജിപ്തിലെ ആദ്യ വനിതാ ക്യാപ്റ്റനെ കുറിച്ചുള്ള യഥാര്‍ത്ഥ അറബ് ന്യൂസ് വാര്‍ത്തയ്‌ക്കൊപ്പമാണ് തെറ്റായ തലക്കെട്ട് ചേര്‍ത്ത് പ്രചരിപ്പിക്കുന്നത്

സൂയസ് കനാലില്‍ എവര്‍ ഗ്രീന്‍ കപ്പല്‍ കുടുങ്ങിയതും, തുടര്‍ന്ന് നൂറുകണക്കിന് ചരക്കുകപ്പലുകളുടെ യാത്ര തടസ്സപ്പെട്ടതും, ഇതേത്തുടര്‍ന്ന് ഉണ്ടായ കോടികളുടെ നഷ്ടവും, ഒടുവില്‍ കപ്പലിനെ മണല്‍തിട്ടയില്‍ നിന്നും മോചിപ്പിച്ചതുമായ വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നമ്മള്‍ കേട്ടറിഞ്ഞിരുന്നു. എന്നാല്‍ ഇതുപോലെ വാര്‍ത്ത കേട്ടറിഞ്ഞ ഈജിപ്തിലെ ആദ്യത്തെ വനിതാ ഷിപ്പ് ക്യാപ്റ്റന്റെ തലയിലാണ് ഇപ്പോള്‍ സൂയസ് കനാലിലെ തടസ്സം സൃഷ്ടിച്ചതിന്റെ കുറ്റം ചാര്‍ത്തപ്പെട്ടിരിക്കുന്നത്. 

നൂറുകണക്കിന് മൈല്‍ അകലെയുള്ള മറ്റൊരു കപ്പലില്‍ ജോലി ചെയ്യവെയാണ് ഈ ആരോപണം തനിക്ക് നേരെ ഉയരുന്നതെന്ന് മാര്‍വാ എല്‍സെല്‍ഹദര്‍ പറയുന്നു. സുപ്രധാന ഷിപ്പിംഗ് റൂട്ട് തടസ്സപ്പെടുത്തി എവര്‍ ഗിവണ്‍ കുടുങ്ങുമ്പോള്‍ അലക്‌സാന്‍ഡ്രിയയില്‍ എയ്ദാ 5 എന്ന കപ്പലില്‍ ഫസ്റ്റ് മേറ്റ് ഇന്‍ കമ്മാന്‍ഡായി ജോലി ചെയ്യുകയായിരുന്നു മാര്‍വാ. 

എന്നാല്‍ സൂയസില്‍ കണ്ടെയ്‌നര്‍ കപ്പലിനെ കുടുക്കിയത് മാര്‍വയാണെന്നാണ് ഓണ്‍ലൈന്‍ അഭ്യൂഹങ്ങളിലും, വ്യാജ വാര്‍ത്താ തലക്കെട്ടുകളിലൂടെയും പ്രചരിച്ചത്. ഇതിന്റെ ഭാഗമായി ഫോട്ടോ എഡിറ്റ് ചെയ്ത് വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പ്രചരിപ്പിക്കുന്നത് തന്റെ വിശ്വാസ്യതയെ തകര്‍ക്കുമെന്നാണ് ഈ വനിതാ ക്യാപ്റ്റന്‍ ഇപ്പോള്‍ ഭയപ്പെടുന്നത്. 

ഈജിപ്തിലെ ആദ്യ വനിതാ ക്യാപ്റ്റനെ കുറിച്ചുള്ള യഥാര്‍ത്ഥ അറബ് ന്യൂസ് വാര്‍ത്തയ്‌ക്കൊപ്പമാണ് തെറ്റായ തലക്കെട്ട് ചേര്‍ത്ത് പ്രചരിപ്പിക്കുന്നത്. ആരാണ് നുണപ്രചരണങ്ങള്‍ക്ക് തുടക്കമിട്ടതെന്ന് വ്യക്തമല്ല. ലോകത്തിലെ കപ്പല്‍ ജോലിക്കാരില്‍ രണ്ട് ശതമാനം മാത്രമാണ് സ്ത്രീകളെന്നാണ് കണക്ക്. പഠനകാലത്തും സ്ത്രീയായതിന്റെ ബുദ്ധിമുട്ട് മറികടന്ന് ക്യാപ്റ്റനായ മാര്‍വയെ ഈ നേട്ടത്തിലും അസമത്വം ബുദ്ധിമുട്ടിക്കുകയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.