CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 15 Minutes 20 Seconds Ago
Breaking Now

കേന്ദ്രം വാക്‌സിന്‍ കയറ്റി അയക്കുകയും ഇന്ത്യയില്‍ ക്ഷാമം സൃഷ്ടിക്കുകയും ചെയ്തു ; രാജ്യത്തിന്റെ വാക്‌സിനേഷന്‍ യജ്ഞത്തില്‍ ശ്രദ്ധിക്കണമായിരുന്നുവെന്ന് സോണിയാ ഗാന്ധി

കേന്ദ്ര സര്‍ക്കാര്‍ വാക്‌സിന്‍ കയറ്റി അയക്കുകയും ഇന്ത്യയില്‍ ക്ഷാമം സൃഷ്ടിക്കുകയും ചെയ്തു.

കേന്ദ്ര സര്‍ക്കാര്‍ വാക്‌സിന്‍ കയറ്റി അയക്കുകയും ഇന്ത്യയില്‍ ക്ഷാമം സൃഷ്ടിക്കുകയും ചെയ്തുവെന്ന് വിമര്‍ശനവുമായി കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്തിന്റെ വാക്‌സിനേഷന്‍ യജ്ഞങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും അതിന് ശേഷം മാത്രം മറ്റ് രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ സമ്മാനിക്കുകയുമായിരുന്നു വേണ്ടിയിരുന്നതെന്നും സോണിയാ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ ഓണ്‍ലൈന്‍ യോഗത്തിനിടെയാണ് സോണിയാ ഗാന്ധിയുടെ പ്രതികരണം.

കേന്ദ്ര സര്‍ക്കാര്‍ വാക്‌സിന്‍ കയറ്റി അയക്കുകയും ഇന്ത്യയില്‍ ക്ഷാമം സൃഷ്ടിക്കുകയും ചെയ്തു. രാജ്യത്തിന്റെ വാക്‌സിനേഷന്‍ യജ്ഞങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും അതിന് ശേഷം മാത്രം മറ്റ് രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ സമ്മാനിക്കുകയുമായിരുന്നു വേണ്ടിയിരുന്നതെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

ടെസ്റ്റ് ചെയ്യുക, ട്രാക്ക് ചെയ്യുക, വാക്‌സിനേറ്റ് ചെയ്യുക എന്നതിനായിരിക്കണം മുന്‍ഗണന. സുതാര്യതയുണ്ടാകണം. രോഗത്തിന്റെ എണ്ണത്തേക്കുറിച്ചും മരണങ്ങളേക്കുറിച്ചുമുള്ള കൃത്യമായ കണക്കുകള്‍ സംസ്ഥാനങ്ങള്‍ പുറത്തുവിടണം. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമായാലും അല്ലെങ്കിലും അതില്‍ മാറ്റമുണ്ടാകരുതെന്നും സോണിയാ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

മഹാരാഷ്ട്ര, ഒഡീഷ, ആന്ധ്ര പ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍, യുപി, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഢ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ കൊവിഡ് വാക്‌സിന്‍ ക്ഷാമം നേരിടുന്നുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.