CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
40 Minutes 9 Seconds Ago
Breaking Now

തോല്‍ക്കും മുന്‍പെ പിന്‍മാറി കോണ്‍ഗ്രസ്; തെരഞ്ഞെടുപ്പ് ദിവസം ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ല; കൊവിഡ് സ്ഥിതി മൂലമെന്ന് ന്യായീകരണം?

ആളുകള്‍ വെന്റിലേറ്ററും, ഓക്‌സിജനും, ബെഡിനും വേണ്ടി ഓടുമ്പോള്‍ അവര്‍ക്കൊപ്പമാണ് നില്‍ക്കുക, ഇന്ത്യക്ക് ഐക്യദാര്‍ഢ്യം, സുര്‍ജേവാല വ്യക്തമാക്കി

ഞായറാഴ്ച അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ടെലിവിഷനില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കളെ കിട്ടില്ല! രാജ്യത്തെ ഗുരുതരമായ കൊറോണാവൈറസ് സ്ഥിതി പരിഗണിച്ചാണ് പാര്‍ട്ടി വക്താക്കള്‍ ടിവി ചര്‍ച്ചകളില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്ന് കോണ്‍ഗ്രസ് മുഖ്യ വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. 

കേരളത്തിന് പുറമെ ആസാം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഫലങ്ങളാണ് ഒരു മാസത്തെ കാത്തിരിപ്പിനൊടുവില്‍ പുറത്തുവരുന്നത്. ഈ അഞ്ച് സംസ്ഥാനങ്ങളിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസിന് ശുഭവാര്‍ത്തയല്ല നല്‍കുന്നത്. തമിഴ്‌നാട്ടില്‍ ഡിഎംകെയുമായി സഖ്യത്തില്‍ ഏര്‍പ്പെട്ടതിനാല്‍ അവിടെ ഭരണം പിടിക്കുമെന്നത് മാത്രമാണ് ഏക ആശ്വാസം. 

ഈ അവസരത്തിലാണ് കൊവിഡ് പ്രതിസന്ധി മുന്‍നിര്‍ത്തി കോണ്‍ഗ്രസ് നേതാക്കളെ ചര്‍ച്ചയ്ക്ക് അയയ്ക്കില്ലെന്ന് സുര്‍ജേവാല അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കീഴിലുള്ള സര്‍ക്കാര്‍ പ്രതിസന്ധിയില്‍ തകര്‍ന്നിരിക്കുന്നു, ഇവരെ കുറ്റക്കാരായി കാണിക്കാത്തത് അസ്വീകാര്യമാണ്, ഇതിന് പകരം തെരഞ്ഞെടുപ്പ് വിജയവും തോല്‍വിയുമാണ് ചര്‍ച്ച ചെയ്യുന്നത്. ഇതിനാലാണ് തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ നിന്നും പാര്‍ട്ടി വക്താക്കളെ പിന്‍വലിക്കുന്നത്, സുര്‍ജേവാല പറഞ്ഞു. 

മാധ്യമസുഹൃത്തുക്കള്‍ക്ക് ആവശ്യമുള്ള പ്രതികരണങ്ങള്‍ ഞങ്ങള്‍ നല്‍കും. ഞങ്ങള്‍ ജയിക്കാം, തോല്‍ക്കാം, പക്ഷെ ആളുകള്‍ വെന്റിലേറ്ററും, ഓക്‌സിജനും, ബെഡിനും വേണ്ടി ഓടുമ്പോള്‍ അവര്‍ക്കൊപ്പമാണ് നില്‍ക്കുക, ഇന്ത്യക്ക് ഐക്യദാര്‍ഢ്യം, സുര്‍ജേവാല വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.