CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 13 Minutes 34 Seconds Ago
Breaking Now

വയനാട്ടിലെ മുട്ടിലില്‍ നിന്നും മുറിച്ചത് 15 കോടിയുടെ ഈട്ടി മരം ; മുന്‍ വനം വകുപ്പ് മന്ത്രി കെ. രാജുവിന്റെ അറിവോടെയെന്ന് ആരോപണം

മരം മുറിച്ച് കടത്തിയ സംഭവത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തും.

വയനാട്ടിലെ മുട്ടിലില്‍ നിന്നും മരം മുറിച്ച് കടത്തിയത് മുന്‍ വനം വകുപ്പ് മന്ത്രി കെ. രാജുവിന്റെ അറിവോടെയെന്നു ആരോപണം. പ്രതി റോജി അഗസ്തിയുടെ സുഹൃത്ത് ബെന്നിയാണ് ആരോപണമുന്നയിച്ചത്.

മുട്ടില്‍ മരംമുറി മുന്‍ മന്ത്രി കെ. രാജുവിന്റെ അറിവോടെയായിരുന്നെന്നും സര്‍ക്കാരിനു നഷ്ടമുണ്ടാകുമെന്നു മുന്നറിയിപ്പ് നല്‍കിയിരുന്നതായും ബെന്നി ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു.

വയനാട് മുട്ടിലില്‍ നിന്ന് മുറിച്ചത് 15 കോടിയുടെ ഈട്ടിയെന്ന് വിലയിരുത്തല്‍. ഇത് സര്‍ക്കാര്‍ കണ്ടുകെട്ടും. ഒരു മാസത്തിന് ശേഷം തടി ലേലം ചെയ്യുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഭൂവുടമകള്‍ക്ക് നോട്ടീസ് അയച്ചു.

അതേസമയം മരം മുറിച്ച് കടത്തിയ സംഭവത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തും. പട്ടയ ഭുമിയില്‍ നിന്ന് മരം മുറിച്ച് കടത്തിയെന്ന കേസില്‍ പൊലീസിന്റെയും വനംവകുപ്പിന്റെയും അന്വേഷണത്തിന് പുറമെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിഷയത്തില്‍ ഇടപെടുന്നത്.

സംഭവത്തില്‍ തടികടത്ത് മാഫിയയും ഉദ്യോഗസ്ഥരുമായി കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് അടിസ്ഥാനത്തിലാണ് ഇഡി പരിശോധിക്കുക. സംഭവത്തില്‍ കോഴിക്കോട് സബ് സോണല്‍ ഉദ്യോഗസ്ഥര്‍ വിവരശേഖരണം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

 




കൂടുതല്‍വാര്‍ത്തകള്‍.