CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Minutes 55 Seconds Ago
Breaking Now

അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കില്ല ; യുപിയിലെ 'കൊറോണ മാതാ'ക്ഷേത്രം അധികൃതര്‍ പൊളിച്ചു.

ദിവസം തോറും നൂറുകണക്കിന ആളുകള്‍ കൊറോണ മാതയുടെ അനുഗ്രഹവും തേടിയെത്തിയിരുന്നു.

യുപിയിലെ 'കൊറോണ മാതാ'ക്ഷേത്രം അധികൃതര്‍ പൊളിച്ചു. പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്ത നേതൃത്വത്തിലാണ് ക്ഷേത്രം പൊളിച്ചു നീക്കിയത്. സംസ്ഥാനത്തെ പ്രതാപ്ഗഡ് ജൂഹി ശുക്ലപുര്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഗ്രാമവാസികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങള്‍ നിരുത്സാഹപ്പെടുത്തുന്നതിനായാണ് ഈ നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഗ്രാമത്തില്‍ കൊറോണയുടെ പേരില്‍ ക്ഷേത്രം ഉയര്‍ന്നത്. 'കൊറോണ മാത'യുടെ അനുഗ്രഹം ഉണ്ടെങ്കില്‍ ഗ്രാമത്തില്‍ മഹാമാരിയുടെ നിഴല്‍ പോലും വീഴില്ലെന്നായിരുന്നു ഗ്രാമവാസികളുടെ വിശ്വാസം. ഗ്രാമവാസികള്‍ നിന്നു തന്നെ സംഭാവനയായി സ്വീകരിച്ച പണം കൊണ്ടാണ് ഒരു ചെറിയ ക്ഷേത്രം നിര്‍മ്മിച്ച് വിഗ്രഹം പ്രതിഷ്ഠിച്ചത്.

ദിവസം തോറും നൂറുകണക്കിന ആളുകള്‍ കൊറോണ മാതയുടെ അനുഗ്രഹവും തേടിയെത്തിയിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് വിശ്വാസികള്‍ എത്തിയിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ക്ഷേത്രത്തിലെ 'കൊറോണ മാത'പ്രതിഷ്ഠയും മാസ്‌ക് ധരിച്ചിട്ടുണ്ട്.

ക്ഷേത്രം സ്ഥാപിച്ചതിന് പിന്നാലെ തന്നെ ആളുകള്‍ കൂട്ടമായി ഇവിടേക്കെത്തി തുടങ്ങി. ക്ഷേത്രദര്‍ശനത്തിനെത്തുന്ന വിശ്വാസികളുടെ എണ്ണം കൂടിയതോടെയാണ് അധികൃതരുടെ ഇടപെടല്‍ ഉണ്ടായത്. ക്ഷേത്രനിര്‍മ്മാണം സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഐജി വ്യക്തമാക്കി. 'വൈറസിനെക്കുറിച്ച് ആളുകളില്‍ അവബോധം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. മതപരമായ ആചാരങ്ങള്‍ വൈറസിനെ തുരത്താന്‍ സഹായിക്കില്ലെന്ന് അവരെ ബോധ്യപ്പെടുത്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്'. ഐജി അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.