CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
22 Hours 57 Minutes 25 Seconds Ago
Breaking Now

കൊടകര കുഴപ്പണ കേസ് ; ബിജെപിയെ കുരുക്കി ധര്‍മ്മരാജന്റെ മൊഴി ; കവര്‍ച്ച ചെയ്യപ്പെട്ട 3.5 കോടി തന്റേതല്ല,ബിജെപി നേതാക്കളുടെ നിര്‍ദേശപ്രകാരം കൊണ്ടു വന്ന പണമെന്നും മൊഴി

കൊടകരയില്‍ വച്ച് കവര്‍ച്ച ചെയ്യപ്പെട്ടത് ബിജെപി നേതാക്കളുടെ നിര്‍ദേശപ്രകാരം കൊണ്ടുവന്ന പണമാണ് എന്നും ധര്‍മരാജന്‍ വ്യക്തമാക്കുന്നു.

കൊടകര കുഴപ്പണ കേസില്‍ ബിജെപിയെ കുരുക്കിലാക്കി ധര്‍മ്മരാജന്റെ മൊഴി. കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട 3.5 കോടി തന്റേതല്ലെന്ന് പണം കൊണ്ടുവന്ന ധര്‍മ്മരാജന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ബിജെപി നേതാക്കളുടെ നിര്‍ദേശപ്രകാരം കൊണ്ടു വന്ന പണമാണെന്നും തന്റേതാണെന്ന് കോടതിയില്‍ ഹര്‍ജി നല്‍കിയത് പരപ്രേരണ മൂലമാണെന്നുമാണ് ധര്‍മ്മരാജന്‍ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി. 3.5 കോടി രൂപയുടെ രേഖകള്‍ തന്റെ പക്കലില്ല. അതിനാലാണ് കോടതിയില്‍ രേഖകള്‍ ഹാജരാകാതിരിക്കുന്നതെന്നും അന്വേഷണ സംഘത്തിന് മുന്നില്‍ ധര്‍മ്മരാജന്‍  വ്യക്തമാക്കി. 

കൊടകരയില്‍ വച്ച് കവര്‍ച്ച ചെയ്യപ്പെട്ടത് ബിജെപി നേതാക്കളുടെ നിര്‍ദേശപ്രകാരം കൊണ്ടുവന്ന പണമാണ് എന്നും ധര്‍മരാജന്‍ വ്യക്തമാക്കുന്നു.

കൊടകര കേസില്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച കുറ്റപത്രത്തിന് ഒപ്പം ധര്‍മരാജന്റെ ഈ മൊഴിയും നല്‍കിയിരുന്നു. ധര്‍മരാജനും ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനും തമ്മിലുള്ള ബന്ധം ഉള്‍പ്പെടെ വ്യക്തമാക്കുന്ന പരാമര്‍ശങ്ങളായിരുന്നു കുറ്റപത്രത്തില്‍ ഉള്ളത്. 

 




കൂടുതല്‍വാര്‍ത്തകള്‍.