CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
30 Minutes 15 Seconds Ago
Breaking Now

അഫ്ഗാനിസ്ഥാന്‍ ഭീകര സംഘടനകളുടെ മണ്ണാക്കി മാറ്റാനാകില്ല, ഭീകരതയെ രാഷ്ട്രീയ ആയുധമാക്കുന്നവര്‍ക്ക് അതു വിനയാകുമെന്ന് മോദി

ബഹുസ്വരതയാണ് ഇന്ത്യയുടെ ശക്തി. 40 കോടി ജനങ്ങളെ ബാങ്കിംഗ് മേഖലയുമായി ബന്ധിപ്പിച്ചു. ഇന്ത്യ ലോകത്തെ ആദ്യ ഡിഎന്‍എ വാക്‌സീന്‍ വികസിപ്പിച്ചു.

ലോകത്ത് സങ്കുചിത ചിന്തയും തീവ്രവാദവും പടരുകയാണെന്നും ഇത് നേരിടാന്‍ ശാസ്ത്ര മൂല്യങ്ങളില്‍ അധിഷ്ഠിതമായ പഠനം ആവശ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ വളരുമ്പോള്‍ ലോകം വളരുന്നു. ഇന്ത്യ മാറുമ്പോള്‍ ലോകം വളരുകയാണെന്നും മോദി യുഎന്‍ ആസ്ഥാനത്ത് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.

ബഹുസ്വരതയാണ് ഇന്ത്യയുടെ ശക്തി. 40 കോടി ജനങ്ങളെ ബാങ്കിംഗ് മേഖലയുമായി ബന്ധിപ്പിച്ചു. ഇന്ത്യ ലോകത്തെ ആദ്യ ഡിഎന്‍എ വാക്‌സീന്‍ വികസിപ്പിച്ചു. 12 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സീന്‍ നല്കാന്‍ ഇന്ത്യ തയ്യാറാണ്. ജനാധിപത്യമൂല്യങ്ങളിലൂന്നിയ സാങ്കേതിക വിദ്യ അനിവാര്യമാണെന്നും മോദി പറഞ്ഞു. വാക്‌സീന്‍  ഉത്പാദനത്തിന് ആഗോള കമ്പനികളെ സ്വാഗതം ചെയ്യുന്നു.

പാകിസ്താനെതിരെ പരോക്ഷമായും മോദി വിമര്‍ശമുന്നയിച്ചു  ഭീകരതയെ ചില രാജ്യങ്ങള്‍ രാഷ്ട്രീയ ആയുധമാക്കുകയാണെന്നും ലോകമെങ്ങും തീവ്രവാദവും മൗലികവാദവും വര്‍ധിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഭീകരതയെ രാഷ്ട്രീയ ആയുധമാക്കുന്നവര്‍ക്ക് അത് വിനയാകും. അഫ്ഗാനിസ്താനെ സ്വാര്‍ഥ ലാഭത്തിന് വേണ്ടി ഉപയോഗിക്കരുത്.

അഫ്ഗാനിസ്ഥാന്‍ ഭീകരസംഘടനകളുടെ മണ്ണാക്കി മാറ്റാനാവില്ല. അഫ്ഗാനിസ്ഥാനിലെ സ്ഥിതി ചിലര്‍ ഭീകരവാദം പടര്‍ത്താന്‍ മുതലെടുക്കുന്നു. അഫ്ഗാനിസ്ഥാനിലെ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള ന്യൂനപക്ഷങ്ങള്‍ക്ക് ലോകത്തിന്റെ സഹായം ആവശ്യമാണ്. ഭീകരവാദത്തിലൂടെ നിഴല്‍ യുദ്ധം തടയുന്നതില്‍ യുഎന്നിന് വീഴ്ച പറ്റി. കൊവിഡിന്റെ ഉല്പത്തി കണ്ടെത്തുന്നതിലും യുഎന്‍ സംശയത്തിന്റെ നിഴലിലായി. യുഎന്‍ ശക്തിപ്പെടുത്തണമെന്നും മോദി പറഞ്ഞു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.