CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 50 Minutes 13 Seconds Ago
Breaking Now

ഭര്‍ത്താവിന്റെ ചിതാഭസ്മം എല്ലാ ദിവസവും കഴിക്കും, നിര്‍ത്താനാകുന്നില്ലെന്ന് യുവതി

കഴിഞ്ഞ രണ്ട് മാസത്തോളമായി ഞാന്‍ ഇങ്ങനെ കഴിക്കുന്നു' കാസി പറഞ്ഞു.

മരണപ്പെട്ട ഭര്‍ത്താവിന്റെ ചിതാഭസ്മം എല്ലാ ദിവസവും കഴിക്കുന്നുണ്ടെന്ന വാദവുമായി ബ്രിട്ടനിലെ കാസി എന്ന 26കാരി. ഭര്‍ത്താവായിരുന്ന സീനിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍ വേണ്ടി താന്‍ പോകുന്നിടത്തെല്ലാം സീനിനെ ദഹിപ്പിച്ച ചാരം കൊണ്ടു പോകുമെന്നും യുവതി പറഞ്ഞു.

'എന്റെ ഭര്‍ത്താവിനെ ഞാന്‍ എല്ലായിടത്തും കൊണ്ടുപോകും. ഷോപ്പിങ്, സിനിമ, കടകളില്‍, ഹോട്ടലില്‍ അങ്ങനെ എവിടെ പോകുന്നോ അവിടെയെല്ലാം ഞാന്‍ അദ്ദേഹത്തെ ദഹിപ്പിച്ച ചാരം കൊണ്ടു പോകും. ഇടയ്‌ക്കെല്ലാം അത് എടുത്ത് കഴിക്കുകയും ചെയ്യും.ഇത് കഴിക്കുന്നത് തനിക്ക് നിര്‍ത്താനാകുന്നില്ല. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ മായ്ച്ചു കളയണമെന്ന് ഞാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. എന്റെ ഭര്‍ത്താവാണത്. ചാരം പുരണ്ട കൈകളും ഞാന്‍ പൂര്‍ണമായും നക്കിയെടുക്കും. കഴിഞ്ഞ രണ്ട് മാസത്തോളമായി ഞാന്‍ ഇങ്ങനെ കഴിക്കുന്നു' കാസി പറഞ്ഞു.

സാധാരണ ഭക്ഷണം പോലെ എപ്പോഴും കഴിക്കാന്‍ പറ്റാത്തത് കൊണ്ട് ദിവസം അഞ്ചോ ആറോ തവണയായാണ് ചാരം കഴിക്കുന്നതെന്നും കാസി പറഞ്ഞു. പ്രത്യേകമായി തയ്യാറാക്കിയ പെട്ടിക്കുള്ളിലാണ് ചാരം സൂക്ഷിച്ചിരിക്കുന്നത്. ഇതിനുള്ളിലേക്ക് വിരല്‍ ഇട്ട് കറക്കിയതിന് ശേഷം കൈവിരല്‍ പൂര്‍ണമായും നക്കിയെടുത്താണ് കഴിക്കുന്നത്. ചീഞ്ഞ മുട്ടയുടെയോ, സാന്റ് പേപ്പറിന്റെയോ ഒക്കെ രൂചിയാണ് ഈ ചാരത്തിനെന്നും കാസി പറഞ്ഞു. എന്നാല്‍, ഇപ്പോള്‍ തനിക്ക് ഈ രുചി ഇഷ്ടമാണെന്നും ഇത് കഴിക്കുന്നത് തനിക്ക് വളരെ സന്തോഷം തരുന്നുവെന്നും അവര്‍ വ്യക്തമാക്കി.

കാസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ നിരവധി പേരാണ് കാസിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. കാസിയുടേത് ആത്മാര്‍ത്ഥ സ്‌നേഹമാണെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ചിലര്‍ കാസിയെ വിമര്‍ശിച്ചും രംഗത്തെത്തിയിട്ടുണ്ട്. ഇത് കള്ളമാണെന്നും ചാരം ഇങ്ങനെ ഭക്ഷണമാക്കാന്‍ കഴിയില്ലെന്നുമാണ് ഇവര്‍ പറയുന്നത്.

 

 




കൂടുതല്‍വാര്‍ത്തകള്‍.