CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 12 Minutes 52 Seconds Ago
Breaking Now

ചൈനയില്‍ വീണ്ടും കോവിഡ് വ്യാപനം ; വിമാനങ്ങള്‍ റദ്ദാക്കി ; സ്‌കൂളുകള്‍ പൂട്ടി ; പുതിയ വൈറസ് കൂടുതല്‍ അപകടകാരിയെന്ന് മുന്നറിയിപ്പ്

ബീജിങ്ങില്‍ ഇന്നലെ വ്യാപകമായ കോവിഡ് ടെസ്റ്റുകള്‍ നടത്തി.

ചൈനയില്‍ വീണ്ടും കോവിഡ് വ്യാപനം. ലോകത്തിനാകെ ആശങ്കയാകുന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കി. കൂടാതെ സ്‌കൂളുകളും അടച്ചിരിക്കുകയാണ്. മറ്റ് രാജ്യങ്ങള്‍ താല്‍ക്കാലികമായി നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ ശ്രമിക്കുമ്പോഴും, കര്‍ശനമായ അതിര്‍ത്തി അടച്ചുപൂട്ടലുകളും ടാര്‍ഗെറ്റുചെയ്ത ലോക്ക്ഡൗണുകളും ഉപയോഗിച്ച് ബെയ്ജിംഗ് നിരന്തരമായ സീറോകോവിഡ് സമീപനം നിലനിര്‍ത്തുകയായിരുന്നു ചെയ്തത്.

 പുതിയ വൈറസ് കൂടുതല്‍ അപകടകാരിയാണെന്നാണ് റിപോര്‍ട്ടുകള്‍. ബീജിങ്ങില്‍ ഇന്നലെ വ്യാപകമായ കോവിഡ് ടെസ്റ്റുകള്‍ നടത്തി.  പ്രാദേശിക തലത്തില്‍ അധികൃതര്‍ ഇപ്പോള്‍ കൂട്ടപരിശോധന നടത്തുകയാണ്. ചൈനയിലെ വുഹാന്‍ ലാബില്‍ നിന്നാണ് കൊറോണ വൈറസ് ആദ്യമായി പൊട്ടിപുറപ്പെട്ടതെന്നാണ് ലോക രാജ്യങ്ങളുടെ ആരോപണം. ഇക്കാര്യം ചൈന തള്ളിയെങ്കിലും ഇപ്പോഴും ലോകം വൈറസിന്റെ ആരംഭം ചൈനയില്‍ തന്നെയെന്ന് വിശ്വസിക്കുന്നു.

കോവിഡ് പിന്നീട് ആഗോള തലത്തില്‍ വ്യാപിച്ചിരുന്നു. ഇപ്പോള്‍ ലോകം കൊറോണ വൈറസുമായി പോരാടി മുന്നോട്ടു പോകുമ്പോഴാണ് പുതിയ വൈറസ് എന്ന ഭീതി ഉണ്ടാകുന്നത്.എന്നാല്‍ ചൈനീസ് അധികൃതരോ മാധ്യമങ്ങളോ ഇതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ ഇപ്പോഴും തയാറായിട്ടില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.