CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 12 Minutes 19 Seconds Ago
Breaking Now

ബൈക്കിന് പുറകിലിരുന്ന അമ്മയുടെ കൈയില്‍ നിന്ന് പിടിവിട്ട് റോഡില്‍വീണ് പരിക്കേറ്റ മൂന്നുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ബൈക്കിന് പിന്നിലിരുന്ന അമ്മയ്ക്ക് തലകറക്കം ഉണ്ടായതിനെ തുടര്‍ന്ന് കുഞ്ഞ് പിടിവിട്ട് റോഡില്‍ വീഴുകയായിരുന്നു.

ബൈക്കിന് പുറകിലിരുന്ന അമ്മയുടെ കൈയില്‍ നിന്ന് പിടിവിട്ട് റോഡില്‍വീണ് പരിക്കേറ്റ പിഞ്ചുകുഞ്ഞ് മരിച്ചു. ചൊവ്വാഴ്ച 11 മണിയോടെയായിരുന്നു അപകടം നടന്നത്. കോട്ടൂര്‍ നാഴിപ്പാറ വട്ടമലയില്‍ രഞ്ജിത്തിന്റെയും ഗീതയുടെയും മകന്‍ ആദവ്(3 മാസം) ആണ് മരിച്ചത്.

ബൈക്കിന് പിന്നിലിരുന്ന അമ്മയ്ക്ക് തലകറക്കം ഉണ്ടായതിനെ തുടര്‍ന്ന് കുഞ്ഞ് പിടിവിട്ട് റോഡില്‍ വീഴുകയായിരുന്നു. പനി ബാധിച്ച കുഞ്ഞിനെ താലൂക്ക് ആശുപത്രിയില്‍ കാണിച്ച് മടങ്ങുകയായിരുന്നു. പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയിരുന്നു. പരിക്ക് ഗുരുരതരമല്ലാത്തതിനെ തുടര്‍ന്ന് വീട്ടില്‍ വിട്ടു.

എന്നാല്‍ വെള്ളിയാഴ്ച കുഞ്ഞിന് വീണ്ടും ബോധക്ഷയമുണ്ടായി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞ് മരിച്ചു. സഹോദരി: ശിഖ

 




കൂടുതല്‍വാര്‍ത്തകള്‍.