CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 12 Minutes 21 Seconds Ago
Breaking Now

കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ അന്താരാഷ്ട്ര തലത്തില്‍ ക്രിസ്തുമസ്സ് കരോള്‍ ഗാനമത്സരം സംഘടിപ്പിക്കുന്നു ; ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ

ലോകമെമ്പാടുമുള്ള കരോള്‍ സംഗീത പ്രേമികള്‍ക്ക് വേണ്ടി കലാഭവന്‍ ലണ്ടന്‍ അന്താരാഷ്ട്ര തലത്തില്‍ഒരുക്കുന്ന ഓണ്‍ലൈന്‍ ക്രിസ്തുമസ്സ്  കരോള്‍ ഗാന (മലയാളം)മത്സരത്തിലേക്ക്  എന്‍ട്രികള്‍ ക്ഷണിക്കുന്നു.

ഒന്നാം സമ്മാനം : ഒരു ലക്ഷം രൂപ

രണ്ടാം സമ്മാനം അന്‍പതിനായിരം രൂപ

മൂന്നാം സമ്മാനം : ഇരുപത്തിഅയ്യായിരം രൂപ

നിരവധി പ്രോത്സാഹന സമ്മാനങ്ങള്‍

 

                                :മത്സര നിബന്ധനകള്‍ :

 

 

1, പ്രായപരിധി ഇല്ല / ആണ്‍ പെണ്‍ വേര്‍തിരിവ് ഇല്ല

 

2, ഒരു ടീമില്‍ കുറഞ്ഞത് 4 അംഗങ്ങള്‍ ഉണ്ടായിരിക്കണം, പരമാവധി എത്ര വേണമെങ്കിലും അംഗങ്ങള്‍ക്ക് 

    പങ്കെടുക്കാം

3, പരമാവധി വീഡിയോ ദൈര്‍ഘ്യം  9  മിനിറ്റ്

 

4, ലാന്‍ഡ് സ്‌കേപ്പ് മോഡില്‍ വീഡിയോ ഷൂട്ട് ചെയ്തിരിക്കണം

 

5, ഓര്‍ക്കസ്ട്രയോ കരോക്കയോ പശ്ചാത്തലമായി ഉപയോഗിക്കാം

 

6, ഒരു ടീമിന് ഒന്നിലധികം ഗാനങ്ങള്‍ ആകാം

7, വീഡിയോ/ ഓഡിയോ എന്നിവയില്‍ യാതൊരുവിധ കൃത്രിമങ്ങള്‍ /എഡിറ്റിംഗ് ഉണ്ടായിരിക്കാന്‍ പാടുള്ളതല്ല

 

9, റെക്കോര്‍ഡ് ചെയ്ത വീഡിയോ 2021 ഡിസംബര്‍ 1 മുതല്‍ സ്വീകരിക്കുന്നതാണ്.

 

10, വീഡിയോകള്‍ സ്വീകരിക്കുന്ന അവസാന തിയതി ഡിസംബര്‍ 20

 

11, ക്രിസ്തുമസ് കരോള്‍ ഗാനങ്ങള്‍ മലയാളം ഗാനങ്ങള്‍ ആയിരിക്കണം, പാരഡി ഗാനങ്ങള്‍ ഉപയോഗിക്കുവാന്‍ 

 

      പാടുള്ളതല്ല

 

12, ലോകത്തിലെ ഏതു രാജ്യത്തു നിന്നുള്ളവര്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാം

 

13,മലയാളീ അസോസിയേഷനുകള്‍, സാംസ്‌ക്കാരിക സംഘടനകള്‍, ഫാമിലി ഗ്രൂപ്പുകള്‍, ക്ലബുകള്‍ 

 

     തുടങ്ങിയവയുടെ നേതൃത്വത്തിലോ വ്യക്തികളുടെ നേതൃത്വത്തിലൊ മത്സരത്തില്‍ പങ്കെടുക്കാം. 

 

14, തിരഞ്ഞെടുക്കപ്പെടുന്ന എന്‍ട്രികള്‍ കൊച്ചിന്‍ കലാഭവന്‍ ലണ്ടന്റെ ഫേസ്ബുക് പേജില്‍ അപ്‌ലോഡ് 

 

      ചെയ്യുന്നതായിരിക്കും.ഫൈനലില്‍ എത്തുന്ന 10 എന്‍ട്രികള്‍ ഡിസംബര്‍ 26 നു നടക്കുന്ന ക്രിസ്തുമസ് 

 

      ഇവെന്റ്റില്‍ പ്രദര്‍ശിപ്പിക്കുന്നതും, അതില്‍ നിന്നും വിജയികളെ തിരഞ്ഞെടുക്കുന്നതുമായിരിക്കും. 

 

15, സംഗീത സംവിധായകര്‍, ചലച്ചിത്ര പിന്നണി ഗായകര്‍ അടങ്ങുന്ന ജഡ്ജിങ് പാനല്‍ ആയിരിക്കും 

 

      വിജയികളെ നിശ്ചയിക്കുന്നത്.

 

16,  രജിസ്‌ട്രേഷനും, മത്സര എന്‍ട്രികള്‍ അയക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക 

 

       Tel: +44 7841613973 

 

       Email : kalabhavanlondon@gmail.com 

 

17, മത്സരത്തിനായി സമര്‍പ്പിക്കുന്ന എന്‍ട്രികള്‍ ഒരു കാരണവശാലും മത്സരത്തിനു മുന്‍പോ പിന്‍പോ 

 

      സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുവാന്‍ പാടുള്ളതല്ല.

 

18, ഗാന അവതരണ രീതിയും പശ്ചാത്തലവും പ്രത്യേകം ഇവാലുവേഷന്‍ ചെയ്യപ്പെടുന്നതാണ്. പ്രത്യേക ഡ്രസ്സ് 

 

      കോഡ് ഉണ്ടായിരിക്കുന്നതല്ല, എന്നാല്‍ വസ്ത്രധാരണ ഭംഗി പരിഗണിക്കപ്പെടുന്നതാണ്. 

 

19,  വിധികര്‍ത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക് കൊച്ചിന്‍ കലാഭവന്‍ ലണ്ടന്റെ ഫേസ്ബുക് പേജ് സന്ദര്‍ശിക്കുക.

 

https://www.facebook.com/COCHIN.KALABHAVAN.LONDON/

 

 

 




കൂടുതല്‍വാര്‍ത്തകള്‍.