CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 24 Minutes 35 Seconds Ago
Breaking Now

ഭാര്യയെ അറുപതിനായിരം രൂപയ്ക്ക് പണയം വെയ്ക്കുകയായിരുന്നു; പണം ഉപയോഗിച്ചത് ചികിത്സയ്‌ക്കെന്നും 17കാരന്‍

കഴിഞ്ഞദിവസമാണ് 1.8 ലക്ഷം രൂപയ്ക്ക് ഭാര്യയെ വിറ്റെന്ന കേസില്‍ 17കാരനെ പോലീസ് അറസ്റ്റ് ചെയ്തത്.

ഫോണ്‍ വാങ്ങിക്കാനും ധൂര്‍ത്തടിക്കാനുമായി ഭാര്യയെ 1.8 ലക്ഷം രൂപയ്ക്ക് വിറ്റെന്ന കേസില്‍ അറസ്റ്റിലായ 17കാരന്‍ ആരോപണങ്ങള്‍ നിഷേധിച്ചു. 26 വയസ്സുള്ള ഭാര്യയെ വിറ്റിട്ടില്ലെന്നും 60,000 രൂപയ്ക്ക് പണയം വെച്ചതാണെന്നുമാണ് ഒഡീഷയിലെ ബലംഗീര്‍ ബേല്‍പാഡ സ്വദേശിയായ 17കാരന്റെ മൊഴി.

തനിക്ക് ഹൃദയസംബന്ധമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിന്റെ ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും പണം ആവശ്യമായതിനാലാണ് ഭാര്യയെ പണയമായി നല്‍കിയതെന്നും പ്രതി പോലീസിന് മൊഴി നല്‍കിയതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞദിവസമാണ് 1.8 ലക്ഷം രൂപയ്ക്ക് ഭാര്യയെ വിറ്റെന്ന കേസില്‍ 17കാരനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യയായ 26കാരിയെ രാജസ്ഥാനിലെ ബാരന്‍ ജില്ലയില്‍നിന്ന് പോലീസ് മോചിപ്പിക്കുകയും ചെയ്തിരുന്നു. വിവാഹത്തിന് ശേഷം രാജസ്ഥാനിലെ ഇഷ്ടിക കളത്തില്‍ ജോലിക്ക് പോയതായിരുന്നു ദമ്പതിമാര്‍. ഇവിടെവെച്ചാണ് 17കാരന്‍ 1.8 ലക്ഷം രൂപയ്ക്ക് ഭാര്യയെ 55കാരന് വിറ്റത്. ഈ പണം ഉപയോഗിച്ച് പ്രതി സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയെന്നും ബാക്കി തുക ഭക്ഷണത്തിനായി ഹോട്ടലുകളില്‍ ചെലവഴിച്ചെന്നും പോലീസ് പറഞ്ഞു.

പ്രതിയായ 17കാരനെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.