CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
21 Minutes 14 Seconds Ago
Breaking Now

ബുള്ളറ്റ് പ്രൂഫുകള്‍ മാറ്റൂ, എനിക്ക് സുരക്ഷാ കവചമില്ലാതെ തുറന്നു സംസാരിക്കണം ; കശ്മീരിലെ പ്രസംഗ വേദിയില്‍ അമിത് ഷാ

'ഞാനിവിടെ എത്തുമ്പോള്‍ വേദി നിറയെ ബുള്ളറ്റ് പ്രൂഫുകളാണ്. ഞാനേറെ അപമാനിതനായി. പരിഹസിക്കപ്പെടുകയാണ് എന്നെനിക്ക് തോന്നിയത് കൊണ്ടാണ് ബുള്ളറ്റ് പ്രൂഫുകള്‍ എടുത്ത് മാറ്റിയത്.

കശ്മീരില്‍ പ്രസംഗവേദിയില്‍ സ്ഥാപിച്ച ബുള്ളറ്റ് പ്രൂഫുകള്‍ എടുത്തുമാറ്റിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കശ്മീര്‍ ജനതയോട് തനിക്ക് ഒരു സുരക്ഷാ കവചങ്ങളുമില്ലാതെ തുറന്നു സംസാരിക്കണമെന്ന് അമിത് ഷാ പറഞ്ഞു. കഴിഞ്ഞ ദിവസം ശ്രീനഗറിലെ ഷേറെ കശ്മീര്‍ ഇന്റര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണ് അമിത് ഷാ സുരക്ഷാ കവചങ്ങള്‍ നീക്കം ചെയ്യാന്‍ പറഞ്ഞത്. 'ഞാനിവിടെ എത്തുമ്പോള്‍ വേദി നിറയെ ബുള്ളറ്റ് പ്രൂഫുകളാണ്. ഞാനേറെ അപമാനിതനായി. പരിഹസിക്കപ്പെടുകയാണ് എന്നെനിക്ക് തോന്നിയത് കൊണ്ടാണ് ബുള്ളറ്റ് പ്രൂഫുകള്‍ എടുത്ത് മാറ്റിയത്. ഒരു സുരക്ഷാ കവചവുമില്ലാതെ എനിക്ക് നിങ്ങളോട് തുറന്ന് സംസാരിക്കണം'. അമിത് ഷാ പറഞ്ഞു. 

കശ്മീരികളുടെ പരമ്പരാഗത വേഷത്തില്‍ വേദിയിലെത്തിയ അമിത് ഷാ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയോട് ബുള്ളറ്റ് പ്രൂഫുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെടുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. 'ഫാറൂഖ് അബ്ദുല്ല തന്നോട് പാക്കിസ്ഥാനോട് സംസാരിക്കണം എന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ കശ്മീരിലെ യുവാക്കളോടും ഇവിടെയുള്ള മനുഷ്യരോടുമാണ് ഞാന്‍ സംസാരിക്കുക'. അമിത് ഷാ പറഞ്ഞു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് അമിത് ഷാ കശ്മീരിലെത്തിയത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം അമിത്ഷായുടെ ആദ്യ കശ്മീര്‍ സന്ദര്‍ശനമാണിത്. 370ാം വകുപ്പ് റദ്ദാക്കിയത് കശ്മീരിന്റെ വികസനത്തിന് വേണ്ടിയാണെന്നും 2024 ആവുമ്പോഴേക്കും കശ്മീര്‍ ജനത ഇതിന്റെ ഗുണഫലങ്ങള്‍ അനുഭവിച്ചു തുടങ്ങുമെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.