CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 59 Minutes 48 Seconds Ago
Breaking Now

വണ്‍സ് മി ആല്‍ബത്തിലൂടെ ശ്രദ്ധേയയായ ഡെന്ന ആന്‍ ജോമോന് ബ്രിട്ടീഷ് എം പി മാരുടെ അനുമോദനം

ലണ്ടന്‍. യു കെ മലയാളികള്‍ക്ക് അഭിമാനമായി  സ്വന്തമായി പാട്ടെഴുതി , പാടി അഭിനയിച്ചു ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയി മാറിയ once me  എന്ന ഇംഗ്ലീഷ് ആല്‍ബത്തിന്റെ രചയിതാവും , അഭിനേത്രിയും , ഗായികയുമായ ബെഡ്‌ഫോര്‍ഡിലെ ഡെന്ന ആന്‍ ജോമോനെ തേടി കൂടുതല്‍ ആംഗീകാരങ്ങള്‍ എത്തുന്നു . റിലീസ് ആയി മൂന്നാഴ്ച തികയും മുന്‍പേ ഒരു ലക്ഷം ആളുകള്‍ കണ്ട ഈ വീഡിയോ ആല്‍ബം യു ട്യൂബിന്റെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചതിന് പിന്നാലെയാണ് ബ്രിട്ടനിലെ എം പി മാരും , മന്ത്രിമാരും അടങ്ങുന്ന സംഘം  ഡെന്നായെയും കുടുംബത്തെയും പാര്‍ലമെന്റില്‍ സാംസ്‌കാരിക പരിപാടികള്‍ നടക്കുന്ന ഹാളില്‍ വിളിച്ചു വരുത്തി മൊമെന്റോ നല്‍കി ആദരിച്ചത് . ലോര്‍ഡ്, വാജിത് ഖാന്‍ ( ബേണ്‍ലി ), മുഹമ്മദ് യാസിന്‍ എം ,പി ,( ബെഡ്‌ഫോര്‍ഡ്), വിരേന്ദ്ര ശര്‍മ്മ എം . പി .( സൗത്താള്‍ ), പാര്‍ലമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ എംപി സാറാ സുല്‍ത്താന  എം . പി .( കൊവെന്‍ട്രി ), താന്‍ മഞ്ജീത് സിംഗ് ദേശി എം .പി, ( സ്ലോ ), നാവേ ന്തു  മിശ്ര എം പി ( സ്റ്റോക്ക്‌പോര്‍ട് ) ഇമ്രാന്‍ ഹുസൈന്‍ എം. പി . ( ബ്രാഡ്‌ഫോര്‍ഡ് ഈസ്റ്റ് ) , ഖാലീദ് മുഹമ്മദ് എം പി . ( ഷാഡോ ഫോറിന്‍ ഓഫീസ് മിനിസ്റ്റര്‍ബെര്‍മിങ്ങ്ഹാം  )അഫ്‌സല്‍ ഖാന്‍ എം . പി. ( മാഞ്ചസ്റ്റര്‍ ) എന്നിവരാണ്  ഡെന്നായെ  അനുമോദിക്കാന്‍ എത്തിയത് . കഴിഞ്ഞ ആഴ്ച  ഡെന്നയുടെ  താമസ സ്ഥലമായ ബെഡ്‌ഫോര്‍ഡിലെ   എം പി   മുഹമ്മദ് യാസിന്‍, ഹൈ ഷെരിഫ് ഓഫ് ബെഡ്‌ഫോര്‍ഡ്ഷയര്‍  എറിക് മെസ്സി,ബെഡ്‌ഫോര്‍ഡ് ഇന്ത്യന്‍ കമ്മ്യൂണിറ്റി ചെയര്‍മാനുമായ ബല്‍ദേവ് കിന്‍ഡ  എന്നിവര്‍ ചേര്‍ന്ന് ടൌണ്‍ ഹാളില്‍ വിളിച്ചു വരുത്തുകയും അനുമോദിക്കുകയും ചെയ്തിരുന്നു .ഗായകനും സെവന്‍ ബീറ്റ്‌സ് സംഗീതോത്സവത്തിന്റെ മുഖ്യ സംഘാടകനും , ആയ ജോമോന്‍ മാമൂട്ടിലിന്റെയും , ജിന്‍സി ജോമോന്റേയും പുത്രിയാണ് എ ലെവല്‍ വിദ്യാര്‍ഥിനിയായ ഡെന്ന , ഈ ആല്‍ബത്തിന്റെ റിലീസ് ചടങ്ങും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു , മലയാളത്തിന്റെ പ്രിയ ഗായകരായ കെ എസ്  ചിത്ര, വേണുഗോപാല്‍ ,മലയാള സിനിമയിലെ നിരവധി സംവിധായകരുടെയും,നടീ,നടന്മാരുടെയും ഉള്‍പ്പടെ ഉള്ള നിരവധി പ്രമുഖരുടെ പേജുകളില്‍ കൂടിയാണ് റിലീസ് ചെയ്തത്, കൂടാതെ യുകെയിലെ ലേബര്‍,കണ്‍സേര്‍വേറ്റീവ് പാര്‍ട്ടിയിലെ നിരവധി പ്രമുഖര്‍ ആശംസകള്‍ അര്‍പ്പിക്കാനും എത്തിയിരുന്നു . ഈ ആല്‍ബം കാണുവാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

 

  https://www.youtube.com/watch?v=VxtLZi3UBYI

 

 

ഷൈമോന്‍ തോട്ടുങ്കല്‍




കൂടുതല്‍വാര്‍ത്തകള്‍.