CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 44 Minutes 31 Seconds Ago
Breaking Now

സിപിഐ(എം) ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സ് ബ്രിട്ടനിലെയും അയര്‍ലണ്ടിലെയും സമ്മേളനങ്ങള്‍ക്കു തുടക്കമായി

സിപിഐ(എം) ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി ബ്രിട്ടനിലും അയര്‍ലണ്ടിലുമുള്ള   ബ്രാഞ്ചുകളുടെ സമ്മേളനങ്ങള്‍ക്ക് തുടക്കമായി. സിപിഐഎമ്മിന്റെ ഓവര്‍സീസ് വിഭാഗമായ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌സ് (AIC ) യുടെ ഹീത്രൂ ബ്രാഞ്ചിന്റെ സമ്മേളനത്തോടെയാണ് ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിച്ചത്. പാര്‍ട്ടി അംഗങ്ങള്‍ പങ്കെടുത്ത സമ്മേളനം പാര്‍ട്ടി ദേശിയ സെക്രട്ടറി സ.ഹര്‍സെവ് ബെയ്ന്‍സ് ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങളായ സ. രാജേഷ് ചെറിയാന്‍, സ.രാജേഷ് കൃഷ്ണ , സ. ജനേഷ് തുടങ്ങിയവര്‍ സമ്മേളനത്തില്‍ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി സ. ബിനോജ് ജോണ്‍ പ്രവര്‍ത്തന റിപ്പോര്‍ട് അവതരിപ്പിച്ചു. 

ബിരിയാണി മേള നടത്തി  വാക്‌സിന്‍ ചലഞ്ചിലേക്കു ഫണ്ട് സ്വരൂപിച്ചതും  കേരളത്തിലെ പ്രളയദുരിതാശ്വാസഫണ്ടിലേക്കു സഹായം നല്‍കാനായി  ബ്രാഞ്ച് ഏറ്റെടുത്തു നടത്തിയ പ്രവര്‍ത്തനവും പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ പഠനസഹായത്തിനായി ബ്രാഞ്ച് നടത്തിയ പ്രവര്‍ത്തനങ്ങളും മാതൃകാപരമായിരുന്നെന്നു യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് ബ്രാഞ്ചിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ലോക രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ചും ബ്രാഞ്ചിലെ അംഗങ്ങള്‍ പങ്കെടുത്ത  വിശദമായ ചര്‍ച്ചകള്‍ നടന്നു.

യുകെയില്‍  പുതുതായി വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട സഹായസഹകരണങ്ങള്‍ ചെയ്തു കൊടുക്കുവാനും   വ്യാജ ഏജന്റുമാരുടെ ചതിക്കുഴിയില്‍ വീഴാതിരിക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തണമെന്ന് സമ്മേളനം തീരുമാനിച്ചു.

AIC യുകെ & അയര്‍ലണ്ട് ദേശീയ സമ്മേളനത്തിനു ആതിഥ്യം വഹിക്കുന്നത് ഹീത്രൂ ബ്രാഞ്ചാണ്. ദേശീയ സമ്മേളനം വന്‍വിജയമാക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സമ്മേളനം രൂപരേഖ തയ്യാറാക്കി .

അടുത്ത സമ്മേളനം വരെ ബ്രാഞ്ചിന്റെ പ്രവര്‍ത്തനങ്ങള്‍ നയിക്കുവാനായി സ. ബിനോജ് ജോണിനെ സെക്രട്ടറിയായി യോഗം തിരഞ്ഞെടുത്തു.

ബ്രാഞ്ച് സമ്മേളനങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ പങ്കെടുക്കുന്ന AIC ദേശീയ സമ്മേളനം  ഫെബ്രുവരി 5 , 6 തീയ്യതികളില്‍  ഹീത്രൂവില്‍ വെച്ചാണ് നടക്കുക. പാര്‍ട്ടി ദേശീയ സമ്മേളനത്തില്‍ ഉയര്‍ത്താനുള്ള പതാക മാര്‍ക്‌സിസ്റ്റ് ആചാര്യന്‍ കാള്‍ മാര്‍ക്‌സിന്റെ ശവകുടീരത്തില്‍ നിന്ന് ജനുവരി 22 നു പ്രയാണം ആരംഭിക്കും. പാര്‍ട്ടി സെക്രട്ടറി  സ.ഹര്‍സേവ് ബെയ്ന്‍സ്  കൈമാറുന്ന പതാക സ്വാഗതസംഘം ചെയര്‍മാന്‍ സ. ബിനോജ് ജോണും കണ്‍വീനര്‍ സ. രാജേഷ് കൃഷ്ണയും  ചേര്‍ന്ന് ഏറ്റുവാങ്ങി  മാര്‍ക്‌സ് മെമ്മോറിയല്‍ ലൈബ്രറിയില്‍ എത്തിക്കും. അവിടെ നിന്നും പതാക ഹീത്രോയിലെ സമ്മേളന നഗരിയില്‍  എത്തിച്ചേരും.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.