CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 15 Minutes 40 Seconds Ago
Breaking Now

കോണ്‍ഗ്രസിന്റെ മുന്‍ സംസ്ഥാന അധ്യക്ഷനും താര പ്രചാരകനുമായ രാജ് ജബ്ബാര്‍ സമാജ് വാദി പാര്‍ട്ടിയിലേക്ക് ? അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തി

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ 30 അംഗ താരപ്രചാരകരുടെ പട്ടികയില്‍ നിന്ന് പുറത്ത് പോകുന്ന രണ്ടാമത്തെ നേതാവാകും രാജ് ബബ്ബാര്‍.

കോണ്‍ഗ്രസിന്റെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ രാജ് ബബ്ബാര്‍ സമാജ് വാദി പാര്‍ട്ടിയില്‍ ചേരാനുള്ള തയ്യാറെടുപ്പിലാണെന്ന് സൂചന. അധ്യക്ഷന്‍ അഖിലേഷ് യാദവുമായി രാജ് ബബ്ബാര്‍ കൂടിക്കാഴ്ച നടത്തിയതായാണ് വിവരം.

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ 30 അംഗ താരപ്രചാരകരുടെ പട്ടികയില്‍ നിന്ന് പുറത്ത് പോകുന്ന രണ്ടാമത്തെ നേതാവാകും രാജ് ബബ്ബാര്‍. രണ്ടു ദിവസം മുമ്പ് മുതിര്‍ന്ന നേതാവ് മുന്‍ കേന്ദ്ര മന്ത്രിയുമായ ആര്‍.പി.എന്‍ സിങ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. താരപ്രചാരകരുടെ പട്ടിക പുറത്തിറക്കി അടുത്ത ദിവസമാണ് ആര്‍.പി.എന്‍ സിങ് പാര്‍ട്ടി വിട്ടത്. ഇതിന് പിന്നാലെയാണ് രാജ് ബബ്ബാറിന്റേയും എസ്.പിയിലേക്കുള്ള ചാട്ടം.

പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ യുപി തിരഞ്ഞെടുപ്പിനെ നേരിടുന്ന കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് മുതിര്‍ന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്ക്.

2009 നവംബറില്‍ നടന്ന ഫിറോസാബാദ് ലോക്‌സഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ രാജ് ബബ്ബാര്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ചു. 2014, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ യഥാക്രമം ഗാസിയാബാദില്‍ നിന്നും ഫത്തേപൂര്‍ സിക്രിയില്‍ നിന്നും മത്സരിച്ചെങ്കിലും ബിജെപിയോട് പരാജയപ്പെട്ടു. ഇതിനിടയില്‍ 2015 മാര്‍ച്ച് മുതല്‍ 2020 നവംബര്‍ വരെ അദ്ദേഹം രാജ്യസഭാംഗമായിരുന്നു. 2016 മുതല്‍ 2019 വരെ രാജ് ബബ്ബാര്‍ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.