CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 58 Minutes 40 Seconds Ago
Breaking Now

മരിച്ചെന്ന് ഡോക്ടര്‍ വിധിയെഴുതി; സംസ്‌കരിക്കാന്‍ കൊണ്ടുപോകവേ നവജാത ശിശുവിന് ജീവന്‍

മെയ് 10 മുതല്‍ 14 വരെ കുഞ്ഞിനെ ചികില്‍സിച്ച ഈ ആശുപത്രിയിലെ ഡോക്ടര്‍ ഒടുവില്‍ കുഞ്ഞ് മരിച്ചെന്ന് വിധിയെഴുതുകയായിരുന്നു.

സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ മരിച്ചെന്ന് വിധിയെഴുതിയ നവജാത ശിശുവിന് സംസ്‌കരിക്കാന്‍  കൊണ്ടുപോകുന്നതിനിടെ ജീവനുണ്ടെന്ന് കണ്ടെത്തി. കര്‍ണാടകയിലെ റായ്ച്ചൂരിലാണ് സംഭവം.

റായ്ച്ചൂരിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ എറപ്പയുടെ ഭാര്യ അമരമ്മ പെണ്‍കുഞ്ഞിന് മെയ് ഏഴിനാണ് ജന്മം നല്‍കിയത്. കുഞ്ഞിന് വിളര്‍ച്ചയുണ്ടായിരുന്നതിനാല്‍ മെച്ചപ്പെട്ട സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് കുഞ്ഞിനെ കൊണ്ടുപോകാന്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മെയ് 10 മുതല്‍ 14 വരെ കുഞ്ഞിനെ ചികില്‍സിച്ച ഈ ആശുപത്രിയിലെ ഡോക്ടര്‍ ഒടുവില്‍ കുഞ്ഞ് മരിച്ചെന്ന് വിധിയെഴുതുകയായിരുന്നു.

കുഞ്ഞ് മരിച്ചെന്ന് അറിയിച്ചതോടെ സംസ്‌കാരം നടത്താന്‍ കൊണ്ടുപോകുന്നതിനിടെ കൈകാലുകള്‍ അനങ്ങുന്നതായി ബന്ധുക്കള്‍ കണ്ടത്. ഇവര്‍ ഉടനെ മാതാപിതാക്കളെ വിവരമറിയിക്കുകയും കുഞ്ഞിനെ ഉടനടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

 




കൂടുതല്‍വാര്‍ത്തകള്‍.