CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 35 Minutes 46 Seconds Ago
Breaking Now

നദിയില്‍ കുളിക്കവെ ഭാര്യയെ ചുംബിച്ചു; ദമ്പതികള്‍ക്ക് നേരെ സദാചാര ആക്രമണം

സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെങ്കിലും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നദിയില്‍ കുളിക്കവെ ഭാര്യയെ ചുംബിച്ചതിന് ഭര്‍ത്താവിനെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചു. ഉത്തര്‍പ്രദേശില്‍ അയോധ്യയിലെ സരയു നദിയില്‍ കുളിക്കാനിറങ്ങിയ ഭാര്യക്കും ഭര്‍ത്താവിനും നേരെയാണ് സദാചാര ആക്രമണമുണ്ടായത്.സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അയോധ്യയില്‍ ഇത്തരം വൃത്തികേടുകള്‍ അനുവദിക്കില്ലെന്ന് മര്‍ദ്ദിക്കുന്ന ഒരാള്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. യുവാവിനെ തുടരെ മര്‍ദ്ദിക്കുകയും നദിയില്‍ നിന്നും വലിച്ച് കരയിലേക്ക് കൊണ്ട് വരികയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. യുവതി ഇയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ശ്രമം പരാജയപ്പെട്ടു.

സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെങ്കിലും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരാഴ്ച മുമ്പുള്ള വീഡിയോ ആണിതെന്നാണ് അയോധ്യ എസ്എസ്പി ശൈലേഷ് പാണ്ടെ പറയുന്നത്. ദമ്പതികള്‍ എവിടെയാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇവരെ കണ്ട ശേഷം പരാതി ഉണ്ടെങ്കില്‍ തുടര്‍ നടപടികളിലേക്ക് കടക്കും

 




കൂടുതല്‍വാര്‍ത്തകള്‍.