CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 58 Seconds Ago
Breaking Now

യുക്മ സൗത്ത് ഈസ്റ്റ് റീജണല്‍ സ്‌പോര്‍ട്‌സ് മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്‌സ്മൗത്ത് ചാമ്പ്യന്മാര്‍........ സിഎംസി ക്രോളി റണ്ണര്‍ അപ്പ്........ യു സി എം എ ഹോവാര്‍ഡ്‌സ് ഹീത്തിന് മൂന്നാം സ്ഥാനം

പോര്‍ട്‌സ്മൗത്ത്: പോര്‍ട്‌സ്മൗത് മൗണ്ട് ബാറ്റന്‍ സെന്ററില്‍ ജൂണ്‍ 15 ഞായറാഴ്ച നടന്ന യുക്മ  സൗത്ത് ഈസ്റ്റ് റീജണല്‍ സ്‌പോര്‍ട്‌സ് മീറ്റില്‍ ആതിഥേയര്‍ ആയ MAP പോര്‍ട്‌സ്മൗത്ത് 287 പോയിന്റ് നേടി ചാമ്പ്യന്‍പട്ടം കരസ്ഥമാക്കിയപ്പോള്‍ 106 പോയിന്റോടുകൂടി ക്രോളി മലയാളി കമ്മ്യൂണിറ്റി റണേഴ്‌സ് അപ് ട്രോഫിയും സ്വന്തമാക്കി. 54 പോയിന്റ് നേടിയ ഹേവാര്‍ഡ്സ് ഹീത് യുണൈറ്റഡ് കള്‍ച്ചറല്‍ മലയാളി അസോസിയേഷന്‍ മൂന്നാം സ്ഥാനത്ത് എത്തി. 

രാവിലെ 9 മണിക്ക് രജിസ്‌ട്രേഷനോടുകൂടി കായിക മാമാങ്കം ആരംഭിക്കുകയും തുടര്‍ന്ന് കായിക താരങ്ങളുടെ വര്‍ണ്ണാഭമായ മാര്‍ച്ച്പാസ്‌റ് യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുകയും ചെയ്തു. സൗത്ത് ഈസ്റ്റ് റീജണല്‍ പ്രസിഡന്റ് ജിപ്‌സണ്‍ തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗം ദേശീയ പ്രസിഡന്റ് അഡ്വക്കേറ്റ് എബി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തപ്പോള്‍ ദേശീയ വൈസ് പ്രസിഡന്റ് സ്മിത തോട്ടം മുഖ്യാതിഥിയായി. ആതിഥേയ അസോസിയേഷനായ MAP അണിയിച്ചൊരുക്കിയ ഫ്‌ലാഷ് മോബ് കായികമേളയുടെ ശ്രദ്ധ കേന്ദ്രമായി മാറുകയുണ്ടായി. 

റീജിയണിലെ അംഗ അസോസിയേഷനുകളില്‍ നിന്നായി 200ല്‍പരം കായിക താരങ്ങള്‍ വിവിധ മത്സരങ്ങളില്‍ മാറ്റുരച്ചപ്പോള്‍ കിഡ്‌സ് വിഭാഗത്തില്‍ അലോണ ജോസഫ്, പ്രാണിത് പ്രശാന്ത് എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്‍മാരായപ്പോള്‍ സബ്ജൂനിയര്‍ വിഭാഗത്തില്‍ സാറ പുന്നൂസ്, ഓസ്റ്റിന്‍ മാര്‍ട്ടിന്‍ എന്നിവരും ജൂനിയര്‍ വിഭാഗത്തില്‍ പാര്‍വതി ആര്‍ നായര്‍, ഷോണ്‍ േെസജല്‍ എന്നിവരും ചാമ്പ്യന്മാരായി. വാശിയേറിയ മത്സരങ്ങള്‍ക്കൊടുവില്‍ സീനിയര്‍ വിഭാഗത്തില്‍ സാന്ദ്ര ഡെന്നിസും നോയല്‍ സജീയും അഡല്‍സില്‍   സുമിമോള്‍ മാത്യു , സംഗീത് സജി എന്നിവരുംചാമ്പ്യന്‍ഷിപ്പ് ട്രോഫി സ്വന്തമാക്കി. പ്രായം എന്നത് വെറും അക്കങ്ങള്‍ മാത്രമാണെന്ന് തെളിയിക്കുന്ന രീതിയിലായിരുന്നു സീനിയര്‍ അഡല്‍റ്റ് വിഭാഗത്തില്‍ മേല്‍ ബൈജുവും റോബിന്‍ സെബാസ്റ്റിനും സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍ മിനി സിബിയും സജി തോമസും ചാമ്പ്യന്‍സ് ട്രോഫി സ്വന്തമാക്കിയത്

വൈകിട്ട് നടന്ന സമ്മാനദാന ചടങ്ങില്‍ യുക്മ ദേശീയ പ്രസിഡന്റ് അഡ്വക്കേറ്റ് എബി സെബാസ്റ്റ്യന്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫിയും റീജിയണല്‍ പ്രസിഡന്റ് ജിപ്‌സണ്‍  തോമസ് റണേഴ്‌സ് അപ് ട്രോഫിയും സമ്മാനിച്ചപ്പോള്‍ ദേശീയ സമിതി അംഗം സുരേന്ദ്രന്‍ ആരക്കോട്ട് റീജണല്‍ സെക്രട്ടറി സാംസണ്‍ പോള്‍, ട്രഷറര്‍ തേജു മാത്യൂസ്, വൈസ് പ്രസിഡന്റ സനോജ് ജോസ്, ജോയിന്‍ സെക്രട്ടറി ഡാഫ്‌നി എല്‍ദോസ്, സ്‌പോര്‍ട്‌സ് കോഡിനേറ്റര്‍ ബെര്‍വിന്‍ ബാബു തുടങ്ങിയവരും വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിച്ചു

ദേശീയ സമിതി അംഗം സുരേന്ദ്രന്‍ ആരക്കോട്ട്, റീജിയണല്‍ പ്രസിഡന്റ് ജിപ്‌സണ്‍  തോമസ്, റീജണല്‍ സെക്രട്ടറി സാംസണ്‍ പോള്‍, ട്രഷറര്‍ തേജു മാത്യൂസ്, വൈസ് പ്രസിഡന്റുമാരായ സനോജ് ജോസ്, ശാരിക അമ്പിളി ജോയിന്‍ സെക്രട്ടറി ഡാഫ്‌നി എല്‍ദോസ്, സ്‌പോര്‍ട്‌സ് കോഡിനേറ്റര്‍ ബെര്‍വിന്‍ ബാബു റീജിയണല്‍ കോഡിനേറ്റര്‍മാരായ ലിറ്റോ കോരുത്, റെനോള്‍ഡ് മാനുവല്‍, അലന്‍ അക്കര PRO എറിക്‌സണ്‍ ജോസഫ് തുടങ്ങിയവരും വിവിധ അസോസിയേഷന്‍ ഭാരവാഹികളായ ഡെനീസ് വറീദ്, ജി ആനന്ദവിലാസ് , എല്‍ദോസ് മാത്യു , മധു മാമ്മന്‍ , റിച്ചാര്‍ഡ്, മാല്‍കം പുന്നൂസ്, ലീന റോണി , ശൈലജ സെബാസ്റ്റ്യന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന കായികമേള എല്ലാ അര്‍ത്ഥത്തിലും മികവുറ്റതായിരുന്നു.

യുക്മ സൗത്ത് ഈസ്റ്റ് റീജിയണ്‍ കായിക വന്‍പിച്ച വിജയമാക്കിത്തീര്‍ത്ത കായിക താരങ്ങള്‍ക്കും മറ്റെല്ലാവര്‍ക്കു റീജിയണ്‍ കമ്മിറ്റിക്കു വേണ്ടി ദേശീയ സമിതിയംഗം സുരേന്ദ്രന്‍ ആരക്കോട്ട്, പ്രസിഡന്റ് ജിപ്‌സന്‍ തോമസ്, സെക്രട്ടറി സാംസണ്‍ പോള്‍ എന്നിവര്‍ നന്ദി അറിയിച്ചു.

എയര്‍ ഇന്ത്യ വിമാന അപകടത്തില്‍ മരണമടഞ്ഞ പോര്‍ട്‌സ്മൗത്ത് മലയാളി നഴ്‌സ് രഞ്ജിത ഗോപകുമാരന്‍ നായര്‍ക്ക് യുക്മയുടെ ആദരാഞ്ജലികള്‍

പോര്‍ട്‌സ് മൗത്ത് : എയര്‍ ഇന്ത്യ വിമാന അപകടത്തില്‍ നമ്മില്‍ നിന്നും വേര്‍പിരിഞ്ഞ പോര്‍ട്‌സ് മൗത്ത് ക്യൂന്‍ അലക്‌സാണ്ട്ര  ഹോസ്പിറ്റല്‍ നഴ്‌സും  പോര്‍ട്‌സ് മൗത്ത് മലയാളി കമ്മ്യൂണിറ്റി യുടെ അംഗവും ആയിരുന്ന രഞ്ജിത ഗോപകുമാരന്‍ നായരുടെ അനുസ്മരണാര്‍ത്ഥം സംഘടിപ്പിച്ച വിജില്‍ ഏവരുടേയും കണ്ണുകള്‍ ഈറനണിയിച്ചു. 

യുക്മ സൗത്ത് ഈസ്റ്റ് റീജിയന്‍ കായികമേളയോടനുബന്ധിച്ച്  ജൂണ്‍ 15 ഞായറാഴ്ച പോര്ടസ്മൗത് മൗണ്ട്ബാറ്റണ്‍ സെന്ററില്‍ നടന്ന അനുസ്മരണ യോഗത്തില്‍ യുക്മ ദേശീയ പ്രസിഡന്റ് അഡ്വക്കേറ്റ് എബി സെബാസ്റ്റ്യന്‍, ദേശീയ വൈസ് പ്രസിഡന്റ് സ്മിത തോട്ടം, ദേശീയ സമിതി അംഗം സുരേന്ദ്രന്‍ ആരക്കോട്ട്, യുക്മ സ്ഥാപക പ്രസിഡന്റ് വര്‍ഗീസ് ജോണ്‍ , റീജിയണല്‍ പ്രസിഡന്റ് ജിപ്‌സണ്‍  തോമസ്,സെക്രട്ടറി സാംസണ്‍ പോള്‍, ട്രഷറര്‍ തേജു മാത്യൂസ്, വൈസ് പ്രസിഡന്റ സനോജ് ജോസ്, ശാരിക അമ്പിളി  ജോയിന്‍ സെക്രട്ടറി ഡാഫ്‌നി എല്‍ദോസ്,PRO എറിക്‌സണ്‍ ജോസഫ്, കോഡിനേറ്റര്‍മാരായ  ലിറ്റോ കോരുത്, റെനോള്‍ഡ് മാനുവല്‍, അലന്‍ അക്കര, ബെര്‍വിന്‍ ബാബു,മുന്‍ ദേശീയ ജോയിന്റ് ട്രെഷറര്‍ എബ്രഹാം പൊന്നുംപുരയിടം , മുന്‍ റീജിയണല്‍ പ്രസിഡന്റ് ആന്റണി എബ്രഹാം തുടങ്ങിയവരും പോര്ടസ്മൗത് മലയാളീ അസോസിയേഷന്‍ ഭാരവാഹികളായ  ഡെനീസ് വറീദ്, ജി ആനന്ദവിലാസ് , എല്‍ദോസ് മാത്യു , മധു മാമ്മന്‍ , റിച്ചാര്‍ഡ് തുടങ്ങിയവരും നേതൃത്വം നല്‍കി 

യുക്മ ദേശീയ സമിതിക്കുവേണ്ടി ദേശീയ വൈസ് പ്രസിഡന്റ് സ്മിത തോട്ടം അനുശോചനപ്രമേയം വായിച്ചു. ചുരുങ്ങിയ കാലങ്ങള്‍ക്കൊണ്ട് പോര്ടസ്മൗത് മലയാളി സമൂഹത്തില്‍ വളരെയേറെ ഹൃദയബന്ധങ്ങള്‍ സമ്പാദിച്ച രഞ്ജിതയുടെ അപ്രതീക്ഷിത വേര്‍പാട് പോര്ടസ്മൗത് മലയാളി സമൂഹത്തിനു അത്യന്തടം വേദനാജനകമാണെന്ന് അനുസ്മരിച്ചു.

 

 

 

എറിക്‌സന്‍ ജോസഫ് (പി ആര്‍ ഒ യുക്മ സൗത്ത് ഈസ്റ്റ്)

 




കൂടുതല്‍വാര്‍ത്തകള്‍.