CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 9 Minutes 59 Seconds Ago
Breaking Now

എട്ടാമത് യൂറോപ്യന്‍ ക്‌നാനായ സംഗമം സ്വപ്ന സാക്ഷാത്കാരത്തിനരികെ ; ആവേശം... അനിര്‍വചനീയം

ലോകമെങ്ങും പുകഴ്പ്പറ്റ കുടിയേറ്റ പാരമ്പര്യം നെഞ്ചേറ്റും ക്‌നാനായ മക്കളുടെ   യൂറോപ്യന്‍ മണ്ണിലെ എട്ടാമത് സംഗമം എന്ന മഹത്തായ സ്വപ്നം നെഞ്ചേറ്റി ,പ്രതിസന്ധികളില്‍ പതറാതെ ലെസ്റ്റര്‍ നഗരത്തിന്റെ സാഫല്യ തീരത്തേക്ക്  മെല്ലെ അടുക്കുകയായി ഒരുമയുടെ  പായ്ക്കപ്പല്‍.

യൂറോപ്പില്‍ എങ്ങും ഉള്ള ക്‌നാനായ മക്കളുടെ ഹൃദയ ധമനികളില്‍  മാറ്റത്തിന്റെ  ഭേരി മുഴക്കി , ഒരു നവോത്ഥാന ആശയം എന്നപോലെ യൂറോപ്പിലുള്ള എല്ലാ ക്‌നാനായ ദേവാലയങ്ങളുടെയും, പ്രത്യേകം തിരഞ്ഞെടുത്ത സംഗമം നിര്‍വാഹക സമിതിയുടെയും, യൂറോപ്പ്യന്‍ ക്‌നാനായ കമ്മിറ്റി പ്രതിനിധികളുടെയും, അതതു ദേവാലയ വികാരിമാരുടെയും  ഭരണസമിതി അംഗങ്ങളുടെയും, പ്രോഗ്രാം കോഡിനേറ്റേഴ്‌സിന്റെയും, ഒത്തിണക്കത്തോടെയുള്ള നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങളുടെ അകത്തുകയാണ് നാം എത്തിനില്‍ക്കുന്ന ഒരുമയുടെ  പ്രൗഡി വിളിച്ചോതുന്ന *എട്ടാമത് ക്‌നാനായ സംഗമം .

പ്രായഭേദമന്യേ യൂറോപ്പിലുള്ള ആബാലവൃത്തം ക്‌നാനായ ജനതയും ഒരു മനസ്സോടെ , ഏറെ സന്തോഷത്തില്‍ തങ്ങളുടെ ബന്ധുമിത്രാദികളെ വീണ്ടും കാണുവാനും , തനിമയില്‍ ഒത്തുചേരുവാനുമായി  യൂറോപ്പിന്റെ നാനാ ദേശത്തു നിന്നും  ലെസ്റ്ററിലേക്കുള്ള യാത്ര ഇതിനോടകം തന്നെ തുടങ്ങിയിരിക്കുന്നു.

  ജൂണ്‍ 28 ശനിയാഴ്ചയുടെ പൊന്‍പുലരി  ലെസ്റ്റര്‍   മെഹര്‍ സെന്ററിനായി കാത്തു വച്ചിരിക്കുന്നത് ആയിരങ്ങള്‍  ആനന്ദചിത്തരായി  ഒഴുകിയെത്തി നാളെയുടെ ചരിത്രമായി മാറാന്‍ പോകുന്ന ക്‌നാനായ ജനതയാല്‍ തീര്‍ക്കപ്പെടുന്ന അതിരുകളില്ലാത്ത മഹാ മനുഷ്യസമുദ്രത്തിനായിരിക്കും.

അന്നേ ദിവസം

രാവിലെ 8 30 നോട് കൂടി പ്രഭാത പ്രാര്‍ത്ഥനയും, ക്‌നാനായ അതിഭദ്രാസനത്തിന്റെ വലിയ മെത്രാപ്പോലീത്ത അഭിവന്ദ്യ *കുറിയാക്കോസ് മോര്‍  സേവേര്‍സിന്റെ* മുഖ്യ കാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ കുര്‍ബാനയും, തുടര്‍ന്ന് യൂറോപ്പിലെ എല്ലാ ക്‌നാനായ ദേവാലയ അംഗങ്ങളെയും അണിനിരത്തിയുള്ള മഹാ ഘോഷയാത്രയും, വിശിഷ്ട  വ്യക്തികളുടെ മഹത് സാന്നിധ്യത്തില്‍  പൊതുസമ്മേളനവും തുടര്‍ന്ന് , വിവിധ ദേവാലയങ്ങള്‍ നേതൃത്വം നല്‍കുന്ന വര്‍ണ്ണാഭമായ കലാപരിപാടികളും നടത്തപ്പെടുന്നതാണ്.

ഇതിനോടകം തന്നെ നവമാധ്യമങ്ങളിലൂടെ  ശ്രദ്ധയോര്‍ജിച്ച ലോകമെമ്പാടുമുള്ള ക്‌നാനായ മക്കള്‍ ഉദ്വേഗത്തില്‍ കാത്തിരിക്കുന്ന ഫാദര്‍ ജോമോന്‍ പുന്നൂസ് രചിച് ഈണം നല്‍കിയ എട്ടാമത് ക്‌നാനായ സംഗമത്തിന്റെ സ്വാഗത ഗാനത്തിന്റെ  ദൃശ്യാവിഷ്‌കാരത്തോടെയാണ് കലാപരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നത്..

സംഗമ വേദിയിലേക്കുള്ള പ്രവേശനം മുന്‍പ് ഇടവകകളില്‍  വിതരണം ചെയ്തതോ, അന്ന് വേദിയില്‍  ലഭ്യമാകുന്നതോ ആയ പ്രവേശന ടിക്കറ്റ് അടിസ്ഥാനത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്,  പ്രത്യേകം തയ്യാറാക്കിയ റിസ്റ്റ് ബാന്‍ഡ്  അതതു ദേവാലയത്തിന്റെ നിയുക്ത പ്രതിനിധികളില്‍ നിന്നും ,  മുന്‍പ് വാങ്ങിയിരിക്കുന്ന ടിക്കറ്റുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍  കൈപ്പറ്റേണ്ടതാണ്.

 കാര്യങ്ങളുടെ സുഗമമായ നടത്തിപ്പിനായി

വേദിയിലേക്കുള്ള പ്രവേശനവും മറ്റു ക്രമസമാധാന കാര്യങ്ങളും പ്രത്യേക അധികാരമുള്ള *സെക്യൂരിറ്റി സര്‍വീസിനെയാണ്* സംഗമം കമ്മിറ്റി ചുമതലപ്പെടുത്തിയിരിക്കുന്നത്.

സംഗമവേദിയില്‍ പ്രത്യേകം തയ്യാറാക്കിയ പാര്‍ക്കിംഗ്, ഫുഡ് സ്റ്റാള്‍, അഡീഷണല്‍ ടോയ്‌ലറ്റ് സൗകര്യങ്ങള്‍, സെക്യൂരിറ്റി സര്‍വീസ്, മറ്റു വിവിധങ്ങളായ സൗകര്യങ്ങളും അനേകം പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സംഗമം കമ്മിറ്റി ക്രമീകരിച്ചിട്ടുണ്ട്

 എക്കാലവും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കാവുന്ന, വരുംതലമുറയുടെ മനോമണ്ഡലങ്ങളില്‍ ക്‌നാനായ പൈതൃകത്തിന്റെ പെരുമയും അഭിമാനവും എന്നും വിളിച്ചോതാന്‍ ഉതകുന്ന, ഇതര മതക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന യൂറോപ്യന്‍ നാടുകളില്‍ ഏറെ തലയെടുപ്പോടെ എന്നും ക്‌നാനായ ജനതയ്ക്ക് എടുത്തു പറയാന്‍ പറ്റുന്ന  വ്യത്യസ്തമായ സ്‌നേഹ സമാഗമനത്തിനായി നിങ്ങള്‍ ഏവരെയും ഒരിക്കല്‍ക്കൂടി ഹാര്‍ദ്ദവമായി സംഗമം വേദിയിലേക്ക് സ്വാഗതം ചെയ്യുന്നു..

*Rev,FR ബിനോയി തട്ടാന്‍ കന്നേല്‍*

,*അപ്പു മണലിത്തറ*, *ജിനു കോവിലാല്‍*, *ജോ ഒറ്റ തൈകല്‍*.

 

News from 

Jomon Abraham PRO

 




കൂടുതല്‍വാര്‍ത്തകള്‍.