
















ആറ് വയസുകാരിയെ ബലാത്സംഗം ചെയ്തു, പ്രതിക്കുനേരെ വെടിയുതര്‍ത്ത് പൊലീസ്. മധ്യപ്രദേശ് ഗൗഹര്‍ഗഞ്ചിലാണ് സംഭവം. പൊലീസിന്റെ തോക്ക് തട്ടി എടുത്ത് രക്ഷപ്പെടാനായിരുന്നു ഇയാളുടെ ശ്രമം. പൊലീസ് വാഹനത്തില്‍ നിന്ന് പ്രതി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ആണ് വെടി ഉതിര്‍ത്തത്. പ്രതിയായ സല്‍മാന്റെ കാലിന് വെടിവെപ്പില്‍ പരുക്കേറ്റു.
ഗോഹര്‍ഗഞ്ചില്‍ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ സല്‍മാനായി തിരച്ചില്‍ നടത്തിയിരുന്നു. പ്രതി കുറച്ചുനാളായി ഒളിവില്‍ കഴിയുകയായിരുന്നു, ഇയാളുടെ തലയ്ക്ക് പൊലീസ് 30,000 രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.
ഭോപ്പാലിലെ 11-ാം വാര്‍ഡില്‍ നിന്ന് ഒരു ചായക്കടയില്‍ വെച്ചാണ് ഗാന്ധിനഗര്‍ പൊലീസ് സല്‍മാനെ അറസ്റ്റ് ചെയ്തത്. ഗോഹര്‍ഗഞ്ച് പൊലീസ് റൈസണിലേക്ക് കൊണ്ടുപോകുന്നതിനിടെ, കിരാത് നഗര്‍ ഗ്രാമത്തിന് സമീപം വെച്ച് സല്‍മാനെ വഹിച്ചുകൊണ്ടുപോയ വാഹനം പഞ്ചര്‍ ആയി. ഈ സമയത്ത്, സല്‍മാന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് പൊലീസ് പ്രതിയുടെ കാലില്‍ വെടിയുതിര്‍ത്തു.