CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 9 Minutes 27 Seconds Ago
Breaking Now

മകനെ പോലെ കണ്ട യുവാവുമായി അപവാദ പ്രചാരണം ; രണ്ട് സര്‍ക്കാര്‍ ജീവനക്കാര്‍ ജീവനൊടുക്കി

ഇരുവരും രാത്രിയായിട്ടും വീട്ടില്‍ എത്താതിരുന്നതോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

സഹപ്രവര്‍ത്തകരുടെ അപവാദ പ്രചാരണത്തിനെതിരെ കുറിപ്പെഴുതി വച്ച് രണ്ട് സര്‍ക്കാര്‍ ജീവനക്കാര്‍ ജീവനൊടുക്കി. മധ്യപ്രദേശിലെ ബേതുല്‍ ജില്ലയിലാണ് സംഭവം. ബേതുല്‍ നഗര്‍ പരിഷത്തിലെ ക്ലാര്‍ക്കായ രജനി ദുണ്ഡെല (48), വാട്ടര്‍ അതോറിറ്റി ജീവനക്കാരനായ മിഥുന്‍ (29) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം ബയവാഡി ഗ്രാമത്തിലെ കിണറ്റില്‍ നിന്നുമാണ് കണ്ടെത്തിയത്.

ഇരുവരും രാത്രിയായിട്ടും വീട്ടില്‍ എത്താതിരുന്നതോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മിഥുന്റെ ഫോണ്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്താണ് പൊലീസ് സംഘം കിണറിനരികെ എത്തിയത്. മൊബൈല്‍ ഫോണും ബൈക്കും ചെരിപ്പുകളും കിണറിനരികില്‍ നിന്ന് കണ്ടെത്തി. തുടര്‍ന്ന് കിണറ്റില്‍ നിന്നുമാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.

തുടര്‍ന്ന് രണ്ട് പേരുടെയും വീടുകളില്‍ തെരച്ചില്‍ നടത്തി. രജനിയുടെ വീട്ടില്‍ നിന്നും സഹപ്രവര്‍ത്തകര്‍ക്ക് എതിരായ കുറിപ്പ് കണ്ടെത്തി. മിഥുന്‍ തനിക്ക് മകനെ പോലെയാണെന്നും എന്നാല്‍ സഹപ്രവര്‍ത്തകര്‍ വഴിവിട്ട ബന്ധമാണെന്ന് പ്രചരിപ്പിച്ചെന്നും കുറിപ്പില്‍ പറയുന്നു. സഹപ്രവര്‍ത്തകരുടെ അപവാദ പ്രചാരണം കാരണം വലിയ മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നും കുറിപ്പിലുണ്ട്. അഞ്ച് സഹപ്രവര്‍ത്തകരുടെ പേരുകളും കുറിപ്പില്‍ പരാമര്‍ശിച്ചു. ഇരുവരും ഒരേ ഓഫീസിലാണ് ജോലി ചെയ്തിരുന്നത്.

രജനി കുറിപ്പില്‍ പരാമര്‍ശിച്ചവരെ ചോദ്യംചെയ്യുമെന്ന് എസ്ഡിഒപി സുനില്‍ ലത പറഞ്ഞു. രണ്ട് പേരുടെയും ഫോണ്‍ രേഖകള്‍ പരിശോധിക്കും. രജനിയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചുപോയതാണ്. ഇവര്‍ക്ക് ഒരു മകനും രണ്ട് പെണ്‍മക്കളുമുണ്ട്. മകന്റെ വിവാഹം നടക്കാനിരിക്കെയാണ് ഈ ദാരുണ സംഭവമുണ്ടായത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.