
















രാജ്യത്തെ നടുക്കിയ ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അറസ്റ്റിലായ ഭീകരര്‍ ഷഹീനും മുസമ്മിലും ദമ്പതികളാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഷഹീന്‍ തന്റെ കാമുകി അല്ല ഭാര്യയാണെന്നും 2023ല്‍ വിവാഹം കഴിച്ചെന്നും മുസമ്മല്‍ മൊഴി നല്‍കി. അതേസമയം ഇന്നലെ അറസ്റ്റിലായ ഫരീദാബാദ് ദേശി ഉമര്‍ നബിയെ സോയാബ് പത്തുദിവസം ഒളിവില്‍ താമസിപ്പിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്.
ഫരീദാബാദ് വൈറ്റ് കോളര്‍ ഭീകരസംഘത്തില്‍ അറസ്റ്റിലായ ഡോ. മുസമ്മിലും ഡോ ഷഹീനും ദമ്പതികളാണെന്ന പുതിയ കണ്ടെത്തലാണ് പുറത്തുവരുന്നത്. 2023ല്‍ അല്‍ ഫലാഹ് സര്‍വകലാശാലയ്ക്ക് സമീപത്തെ മസ്ജിദില്‍ വെച്ച് മതാചാരപ്രകാരം വിവാഹിരായി എന്നാണ് മൊഴി. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് അടക്കം ഫണ്ട് കണ്ടെത്തുന്നതിന് ഷഹീന്‍ സഹായിച്ചിരുന്നു. ലക്ഷ്യത്തിലേക്ക് ഒന്നിച്ച് നീങ്ങാനുള്ള തീരുമാനത്തിന്റെ ഭാഗമായിട്ടാണ് വിഹാഹം നടന്നത് എന്നാണ് മൊഴി.
ഇതിനിടെ കേസില്‍ അറസ്റ്റിലായ ഏഴാം പ്രതിയും ഫരീദാബാദ് സ്വദേശി സോയാബ് ഉമര്‍ നബിക്ക് ഒളിവില്‍ പോകാന്‍ സഹായം നല്‍കിയെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഇയാള്‍ അല്‍ ഫലാഹ് സര്‍വകലാശാല ആശുപത്രിയിലെ ജീവനക്കാരനായിരുന്നു. ഇയാള്‍ക്ക് ജോലി നേടാന്‍ സഹായം നല്‍കിയത് മുസമ്മിലാണെന്നാണ് ഏജന്‍സി വ്യക്തമാക്കുന്നത്. 10,000 രൂപ പ്രതിമാസ ശമ്പളത്തിലായിരുന്നു നിയമനം.
സ്‌ഫോടനത്തിന് പത്ത് ദിവസം മുന്‍പ് വരെ ഉമര്‍ നബി താമസിച്ചിരുന്നത് സോയാബ് എടുത്തു നല്‍കിയ മുറിയിലാണ്. ഇയാളുടെ സഹോദരി ഭര്‍ത്താവുമായി ബന്ധപ്പെട്ട കെട്ടിടമാണിത്. കൂടാതെ പൊട്ടിത്തെറിച്ച ഐ20 കാര്‍ ക്യാമ്പസിന് പുറത്ത് എത്തിച്ചത് നല്‍കിയതും സോയാബാണ്. ഭീകരസംഘത്തിന് സഹായം നല്‍കുന്നതില്‍ എല്ലാ പ്രവര്‍ത്തനങ്ങളും ഇയാള്‍ നടത്തിയെന്നും എന്‍ഐഎ പറയുന്നത്. കേസില്‍ പ്രാദേശികമായി അറസ്റ്റിലായ ഏക പ്രതിയാണ് സോയാബ്.