CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 56 Seconds Ago
Breaking Now

പതിറ്റാണ്ടുകളായി രാഷ്ട്രീയ എതിരാളികളായവര്‍ ദേഷ്യം മറന്ന് ഒന്നിക്കുമോ ? എംഎ ബേബിയെ ഫോണില്‍ വിളിച്ച് മമത

എസ്‌ഐആറുമായും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറുമായും ബന്ധപ്പെട്ട വിവാദം ചര്‍ച്ച ചെയ്യുന്നതിനായി അടുത്ത ആഴ്ച ആദ്യം തന്നെ 'ഇന്ത്യ' മുന്നണി നേതാക്കളുടെ യോഗം വിളിച്ചുചേര്‍ക്കണമെന്ന് മമത ബാനര്‍ജി രാഹുല്‍ ഗാന്ധിയോട് അഭ്യര്‍ത്ഥിച്ചു.

പശ്ചിമ ബംഗാളില്‍ പതിറ്റാണ്ടുകളായി രാഷ്ട്രീയ എതിരാളികളായ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും (ടി.എം.സി) സി.പി.എമ്മും പരസ്പരം ആശയവിനിമയം നടത്തി. മമത ബാനര്‍ജി സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബിയുമായി ഫോണില്‍ സംസാരിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടപ്പാക്കിയ എസ്‌ഐആര്‍ പ്രവര്‍ത്തനങ്ങളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട ആശങ്കകളാണ് ചര്‍ച്ചയായതെന്ന് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിപക്ഷത്തെ ഇന്ത്യ സഖ്യത്തിലെ സ്ഥാപക അംഗങ്ങളാണ് ഇരുപാര്‍ട്ടികളെങ്കിലും പരസ്പര വൈര്യത്തെ തുടര്‍ന്ന് ഒരു ഘട്ടത്തിലും ഇരുപാര്‍ട്ടിയിലെയും നേതാക്കള്‍ തമ്മില്‍ ആശയവിനിമയം നടത്തിയിരുന്നില്ല.

എസ്‌ഐആറുമായും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറുമായും ബന്ധപ്പെട്ട വിവാദം ചര്‍ച്ച ചെയ്യുന്നതിനായി അടുത്ത ആഴ്ച ആദ്യം തന്നെ 'ഇന്ത്യ' മുന്നണി നേതാക്കളുടെ യോഗം വിളിച്ചുചേര്‍ക്കണമെന്ന് മമത ബാനര്‍ജി രാഹുല്‍ ഗാന്ധിയോട് അഭ്യര്‍ത്ഥിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് ഡെപ്യൂട്ടി ലീഡര്‍ കല്യാണ്‍ ബാനര്‍ജി വെള്ളിയാഴ്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കണ്ട് വിഷയം ചര്‍ച്ച ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് മമതയും എംഎ ബേബിയും ഫോണില്‍ ആശയവിനിമയം നടത്തിയത്.

കേന്ദ്രത്തില്‍ ഭരണത്തിലിരിക്കുന്ന ബി.ജെ.പി തിരഞ്ഞെടുപ്പ് പ്രക്രിയകളില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിക്കുകയാണെന്നും ഇതിനെതിരെ ഒന്നിച്ചുനില്‍ക്കണമെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയോട് മമത ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പശ്ചിമ ബംഗാളില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ നിലനില്‍ക്കുന്ന വൈര്യത്തിനിടയിലും, ഭരണഘടനാ സ്ഥാപനങ്ങളുടെ സുതാര്യത ഉറപ്പാക്കാന്‍ ഒരുമിച്ച് നീങ്ങണമെന്ന വിലയിരുത്തലിലാണ് ഈ നീക്കം.

 




കൂടുതല്‍വാര്‍ത്തകള്‍.