CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 46 Minutes 50 Seconds Ago
Breaking Now

ഫ്‌ളാറ്റില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന മലയാളി സ്ത്രീ കൊല്ലപ്പെട്ടു ; കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍

കൈകാലുകള്‍ കെട്ടിയിട്ട രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്നാണ് വിവരം.

പന്‍വേലിനടുത്തു ഖൊപ്പോളിയില്‍ താമസിച്ചിരുന്ന മലയാളി ഫ്‌ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആലപ്പുഴ ആറ്റുകടവില്‍ മഹേശ്വരി രാമചന്ദ്രനെയാണ് (71) ഭാന്‍വജിലെ കാര്‍മല്‍ സ്‌കൂളിന് പിന്നിലുള്ള ഇന്ദ്ര പ്രസ്ഥ ബില്‍ഡിങ്ങിലെ നാലാം നമ്പര്‍ ഫ്‌ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൈകാലുകള്‍ കെട്ടിയിട്ട രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്നാണ് വിവരം.

ഖൊപ്പോളി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൂന്നുമക്കളും വിദേശത്തായതിനാല്‍ മഹേശ്വരി ഫ്‌ളാറ്റില്‍ ഒറ്റയ്ക്കായിരുന്നു താമസം. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.




കൂടുതല്‍വാര്‍ത്തകള്‍.