CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 46 Minutes 33 Seconds Ago
Breaking Now

13കാരനെ ക്രൂരമായി മര്‍ദിച്ച രണ്ടാനച്ഛന്‍ പിടിയില്‍; നിര്‍ണായകമായത് മുഖ്യമന്ത്രിയുടെ ഇടപെടല്‍

ചടയമംഗലം കുരിയോട് കഴിഞ്ഞ രാത്രിയായിരുന്നു നാടിനെ നടുക്കിയ സംഭവം.

ചടയമംഗലത്ത് 13 വയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച കേസില്‍ രണ്ടാനച്ഛന്‍ രാജേഷ് പിടിയില്‍. കൊല്ലം റൂറല്‍ എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പൂയപ്പള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് പ്രതിയെ പിടികൂടിയത്. സംഭവത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഇടപെട്ട് കൊല്ലം റൂറല്‍ എസ്.പിക്ക് നേരിട്ട് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് അറസ്റ്റ്. ഉച്ചയ്ക്ക് ഒരു മണിയോടെ പുറത്തുവന്ന വാര്‍ത്തയ്ക്ക് പിന്നാലെ രണ്ട് മണിക്കൂറിനുള്ളില്‍ പ്രതി പിടിയിലായി.

ചടയമംഗലം കുരിയോട് കഴിഞ്ഞ രാത്രിയായിരുന്നു നാടിനെ നടുക്കിയ സംഭവം. മദ്യലഹരിയില്‍ വീട്ടിലെത്തിയ രാജേഷ് മുറിയിലായിരുന്ന കുട്ടിയെ വസ്ത്രത്തില്‍ പിടിച്ച് വലിച്ചുയര്‍ത്തി ഹാളിലെത്തിച്ച ശേഷം വസ്ത്രം ഊരിമാറ്റി വടികൊണ്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. കുട്ടിയുടെ അമ്മ പകര്‍ത്തിയ മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

ആദ്യ വിവാഹത്തിലെ മകനോടുള്ള ഇഷ്ടക്കേടാണ് മര്‍ദനത്തിന് പിന്നിലെന്നാണ് കുട്ടിയുടെ അമ്മ വെളിപ്പെടുത്തിയത്. രാജേഷ് കുട്ടിയെ പതിവായി ഉപദ്രവിക്കാറുണ്ടെന്നും അമ്മ പൊലീസിനോട് പറഞ്ഞിരുന്നു. സംഭവത്തില്‍ വനിതാ ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയും ഇടപെട്ടിരുന്നു. അടിയന്തരമായി കേസെടുക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മന്ത്രി നിര്‍ദേശം നല്‍കി. കുട്ടിക്ക് ആവശ്യമായ കൗണ്‍സിലിംഗും സംരക്ഷണവും ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.