CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 47 Minutes 45 Seconds Ago
Breaking Now

ബിജെപി സ്ഥാനാര്‍ഥി തോറ്റതിന് പിന്നാലെ ഗ്രാമത്തില്‍ നിന്ന് തെരുവ് വിളക്കുകള്‍ നീക്കിയതായി പരാതി

ബിജെപി സ്ഥാനാര്‍ത്ഥി പ്രിയങ്ക ശര്‍മ തോറ്റതിന് പിന്നാലെയാണ് സ്ട്രീറ്റ് ലൈറ്റുകള്‍ നീക്കുകയായിരുന്നു.

ബിജെപി സ്ഥാനാര്‍ഥി തോറ്റതിന് പിന്നാലെ ഗ്രാമത്തില്‍ നിന്ന് തെരുവ് വിളക്കുകള്‍ നീക്കി ഉദ്യോഗസ്ഥര്‍. രാജസ്ഥാന്‍ ടോങ്കിലെ പീപ്ലൂ പഞ്ചായത്തില്‍ ആണ് സംഭവം. ബിജെപി എംഎല്‍എ രാംസഹായ് വര്‍മ്മയുടെ പിഎയുടെ ഭാര്യയായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രദേശത്ത് സ്ഥാനാര്‍ത്ഥിയായിരുന്നത്. ബിജെപി സ്ഥാനാര്‍ത്ഥി പ്രിയങ്ക ശര്‍മ തോറ്റതിന് പിന്നാലെയാണ് സ്ട്രീറ്റ് ലൈറ്റുകള്‍ നീക്കുകയായിരുന്നു. എംഎല്‍എയുടെ ഇടപെടലില്‍ കഴിഞ്ഞ മാസമാണ് ഗ്രാമത്തില്‍ 50 തെരുവ് വിളക്കുകള്‍ സ്ഥാപിച്ചത്.

തോല്‍വിക്ക് ശേഷമുള്ള രാഷ്ട്രീയ പ്രതികാരം എന്നാണ് ഗ്രാമവാസികളുടെ പരാതി. അതേസമയം തെരുവിളക്കുകള്‍ സ്ഥാപിച്ചത് അനധികൃത കണക്ഷനില്‍ എന്നാണ് ഉദ്യോഗസ്ഥരുടെ വാദം. റാനോലി ഗ്രാമപഞ്ചായത്തിനു കീഴിലുള്ള കുംഹാരോണ്‍ കിധനി, ബീഗംപുര, ഹനീഫ്ഗഞ്ച്, ബിജല്‍പുര എന്നീ ഗ്രാമങ്ങളിലായി അന്‍പതോളം എല്‍ഇഡി തെരുവുവിളക്കുകളാണ് സ്ഥാപിച്ചിരുന്നത്. നിവായ് എംഎല്‍എ രാംസഹായ് വര്‍മയുടെ പേഴ്സണല്‍ അസിസ്റ്റന്റായ അലോക് ശര്‍മയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇവ സ്ഥാപിച്ചതെന്ന് ഗ്രമവാസികള്‍ പറയുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ വാര്‍ഡില്‍ തോറ്റതിന് പിന്നാലെയാണ് തെരുവുവിളക്കുകള്‍ നീക്കിയത്. സംഭവത്തില്‍ വൈദ്യുതി വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്

 




കൂടുതല്‍വാര്‍ത്തകള്‍.