ജൂണ്‍ 20 ശനിയാഴ്ച യോവിലിൽ സോമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷൻ ആതിഥേയത്വം വഹിച്ച യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കായിക മേളയിൽ ആൻഡോവർ മലയാളി അസോസിയേഷൻ ചാമ്പ്യൻമാരായി. കായികമേളയിലുടനീളം മേധാവിത്വം പുലർത്തിയ ആൻഡോവർ മലയാളി അസോസിയേഷൻ 117 പോയിന്റ്‌മായാണ് കിരീടമണിഞാത്. തൊട്ടു പുറകെ 108 പോയിന്റ്‌മായി ആതിഥേയരായ സോമർസെറ്റ് മലയാളി കൾച്ചറാൽ അസോസിയേഷൻ രണ്ടാമതെത്തി.അടൽറ്റിൽ ആർവി പൌലോസു് ജൂനിയർ വിഭാഗത്തിൽ മനീഷ മനോജ് സബ് ജൂനിയർ വിഭാഗത്തിൽ അനു റോയ് കിഡ്സിൽ കിരണ്‍ കോശിയ തുടങ്ങിയവർ അതാത് വിഭാഗങ്ങളിൽ ചാമ്പ്യൻമാരയപ്പോൾ ആൻഡോവർ മലയാളി അസോസിയേഷൻ കപ്പിൽ മുത്തമിട്ടു. സൂപ്പർ സീനിയർ വിഭാഗത്തിൽ തങ്കമ്മ ജോസിന്റെയും സീനിയർ വിഭാഗത്തിൽ അവിനേഷ് മോഹന്റെയും ചാമ്പ്യൻ പട്ടം ആതിഥേയരെ രണ്ടാം സ്ഥാനത്തെത്തിച്ചു.
രാവിലെ പത്തുമണിക്ക് ആരംഭിച്ച കായിക താരങ്ങളുടെ മാർച്ച് പാസ്റ്റിനു യോവിലിലെ സാമൂഹ്യ പ്രവർത്തകനും വിസറി ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് ഡയറക്ടറും ആയ ശ്രീ ലുഫ്തർ, യുക്മ നാഷണൽ സെക്രട്ടറി ശ്രീ സജീഷ് ടോം തുടങ്ങിയവർ ചേർന്ന് ഫ്ലാഗോഫ്ഫ് നിർവഹിച്ചു. മാർച്ച് പാസ്റ്റിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന അസോസിയേഷന് നൽകുന്ന ട്രോഫിക്ക് വേണ്ടിയുള്ള മത്സരം അത്യന്തം വാശിയേറിയതായിരുന്നു. സാലിസ്ബറി മലയാളി അസോസിയേഷനും സോമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷനും തമ്മിലുള്ള പോരാട്ടത്തിൽ ആതിഥേയർ ട്രോഫി സ്വന്തമാക്കി. തുടർന്ന് പ്രസിഡന്റ് ശ്രീ സുജു ജോസഫിന്റെ അധ്യക്ഷതയിൽ ആരംഭിച്ച ഉത്ഘാടന ചടങ്ങിനു സോമർസെറ്റ് മലയാളി കൾച്ചറാൽ അസോസിയേഷൻ പ്രസിഡന്റ് ശ്രീ ജോ സേവ്യർ സ്വാഗതം ആശംസിച്ചു. അധ്യക്ഷ പ്രസംഗത്തിൽ പ്രസിഡന്റ് ശ്രീ സുജു ജോസഫ് ആദ്യമായി യുക്മ പരിപാടികളിൽ പങ്കെടുക്കാനെത്തിയ അസോസിയേഷനുകളെ സ്വാഗതം ചെയ്തു ഒപ്പം കായികമേളക്ക് ആതിഥേയത്വം വഹിക്കുന്ന സോമർസെറ്റ് മലയാളി കൾച്ചറാൽ അസോസിയേഷൻ പ്രവർത്തകരെ അനുമോദിച്ചു. തുടർന്ന് യുക്മ നാഷണൽ സെക്രെടറി ശ്രീ സജീഷ് ടോം കായിക മേള ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു. ആശംസയർപ്പിച്ച ശ്രീ ലുഫ്തർ യുക്മയുടെയും സോമർസെറ്റ് മലയാളി കൾച്ചറാൽ അസോസിയേഷന്റെയും പ്രവർത്തനങ്ങളെ അഭിനന്ദിച്ച് സംസാരിച്ചു.
തുടർന്ന് നടന്ന മത്സരങ്ങൾ നിയന്ത്രിക്കുന്നതിന് ശ്രീ ബെൻസൻ, ശ്രീ അനീഷ് ജോർജ്, ശ്രീ മനോജ്, ശ്രീ ബിനു ജോസ്, ശ്രീ രാജേഷ്, ശ്രീ തോമസ് ജോർജ്, ശ്രീ സജീഷ് കുഞ്ചെറിയ, ശ്രീ സാം തിരുവാതിലിൽ, ശ്രീ ലാലിച്ചൻ, ശ്രീ ഉമ്മൻ, ശ്രീ ജോസ് തുടങ്ങിയവർ നേതൃത്വം നല്കി. ആതിഥ്യ മര്യാദയുടെ അവസാന വാക്കായി യോവിലുകാർ, കായികതാരങ്ങൾക്കും പങ്കെടുത്തവർക്കും മികച്ച സൗകര്യങ്ങൾ ഒരുക്കി തങ്ങളുടെ ഉത്തരവാദിത്വം ഭംഗിയാക്കി. അസോസിയേഷൻ പ്രസിഡന്റ് ശ്രീ ജോ സേവ്യർ, സെക്രട്ടറി ശ്രീ ജോണ്‍സണ്‍, ട്രഷറർ ശ്രീ ഉമ്മൻ, സ്പോർട്സ് കോർഡിനെറ്റർ ശ്രീ ജോസ്, യുക്മ പ്രതിനിധി ശ്രീ ജിന്റോ ജോസ് തുടങ്ങിയവർ പരിപാടിയുടെ വിജയത്തിനായി നേതൃത്വം നല്കി. വൈകുന്നേരം ആറു മണിയോടെ ആരംഭിച്ച സമ്മാനദാന ചടങ്ങിൽ യുക്മ പ്രസിഡന്റ് അഡ്വ ഫ്രാൻസിസ് കവളക്കാട്ടിൽ സംബന്ധിച്ചു. കായിക താരങ്ങൾക്ക് ട്രോഫികളും മെഡലുകളും സമ്മാനിച്ച പ്രസിഡന്റ് മികച്ച രീതിയിൽ കായികമേള നടത്തിയ സൗത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റിയെ പ്രത്യേകം അഭിനന്ദിച്ചു സംസാരിച്ചു. റീജിയണൽ സെക്രട്ടറി ശ്രീ കെ എസ് ജോണ്‍സണ്‍ ഏവർക്കും നന്ദി അർപ്പിച്ചു.
ശ്രീ ബിജു മൂന്നാനപ്പള്ളിയെടുത്ത മികവുറ്റ ചിത്രങ്ങൾക്ക്
https://www.facebook.com/media/set/?set=a.856631021083407.1073742077.397571566989357&type=3
https://www.facebook.com/media/set/?set=a.855963244483518.1073742075.397571566989357&type=3