CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
32 Minutes 1 Seconds Ago
Breaking Now

ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ അന്തര്‍ദേശീയ മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരം നടത്തുന്നു

പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ അന്തര്‍ദേശീയ അടിസ്ഥാനത്തില്‍ ഫോട്ടോഗ്രാഫി മത്സരം നടത്തുന്നു. ഏകാന്തം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ഫോട്ടോഗ്രാഫി മത്സരമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ1 മുതല്‍ ആഗസ്റ്റ് 30 വരെ നീണ്ടു നില്‍ക്കുന്ന മത്സരത്തില്‍ ലോകത്തിലുള്ള ആര്‍ക്കും മത്സരിക്കാവുന്നതായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

 

മൊബൈലില്‍ എടുക്കുന്ന ഫോട്ടോകള്‍ മാത്രമേ സ്വീകര്യമാവുകയുള്ളൂ. മത്സരാര്‍ത്ഥികള്‍ തങ്ങളുടെ ഫോട്ടോകള്‍ tmaphotocompetition@gmail.com എന്ന ഇ മെയിലിലേക്ക് അയക്കാവുന്നതാണ്. ഒരു മത്സരാര്‍ത്ഥിയ്ക്ക് മേല്‍ നിശ്ചയിച്ച സമയത്തിനുള്ളില്‍ മൂന്ന് പ്രാവശ്യം മാത്രമേ ഫോട്ടോ അയക്കുവാന്‍ സാധിക്കൂകയുള്ളൂ. മത്സര വിജയികളെ കണ്ടെത്തുന്നതിനായി പ്രത്യേകം ജഡ്ജിംഗ് പാനല്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും. മത്സരം പൂര്‍ണ്ണമായും സൗജന്യമായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചിരുന്നു. മത്സരത്തില്‍ വിജയികളാവുന്ന മൂന്ന് പേര്‍ക്ക് 101, 75,51 പൗണ്ട് എന്നിങ്ങനെ ക്യാഷ് അവാര്‍ഡ് നല്‍കുന്നതായിരിക്കും.




കൂടുതല്‍വാര്‍ത്തകള്‍.