CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 40 Minutes 58 Seconds Ago
Breaking Now

സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞു വീണു ; സൈനീകര്‍ ഉള്‍പ്പെടെ ആറു പേര്‍ മരിച്ചു

പെട്രോളിങ് നടത്തുന്നതിനിടെ മഞ്ഞുമല ഇടിഞ്ഞ് വീഴുകയായിരുന്നു.

സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞ് വീണ് സൈനികര്‍ ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു. കാണാതായ നാല് പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. മരിച്ചവരില്‍ രണ്ടു പേര്‍ സൈനിക ക്യാബിലേക്ക് സാധനങ്ങള്‍ എത്തിക്കുന്നവരാണെന്നാണ് റിപ്പോര്‍ട്ട്. വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. കൂടുതല്‍ പേര്‍ അപകടത്തില്‍ പെട്ടതായും റിപ്പോര്‍ട്ടുണ്ട്. തെരച്ചില്‍ ദുഷ്‌കരമാണെങ്കിലും വലിയ തോതിലുള്ള രക്ഷാപ്രവര്‍ത്തനമാണ് അപകട മേഖലയില്‍ നടക്കുന്നത്.

കരസേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 18,000 അടി ഉയരത്തില്‍ വെച്ചാണ് അപകടമുണ്ടായത്. പെട്രോളിങ് നടത്തുന്നതിനിടെ മഞ്ഞുമല ഇടിഞ്ഞ് വീഴുകയായിരുന്നു.

രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ പോലീസ് സംഘവും സ്ഥലത്ത് എത്തിച്ചേര്‍ന്നു. ജമ്മു കശ്മീരിലെ ബാരമുള്ള ജില്ലയില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് രണ്ടു പേരെ കാണാതായിരുന്നു. ഇതിന് പിന്നാലെയാണ് സൈനികരും അപകടത്തില്‍ പെട്ടത്. ലോകത്തെ ഏറ്റവും ഉയരമുള്ള യുദ്ധഭൂമിയാണ് സിയാച്ചിന്‍.

 




കൂടുതല്‍വാര്‍ത്തകള്‍.