CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 46 Minutes 41 Seconds Ago
Breaking Now

എസ് പി ജി സുരക്ഷയ്ക്ക് പിന്നാലെ സോണിയാ ഗാന്ധിയുടെ ബുള്ളറ്റ് പ്രൂഫ് കാറുകളും പിന്‍വലിച്ചു

മുമ്പുണ്ടായിരുന്ന പ്രത്യേക ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ക്ക് പകരമാണ് ഇപ്പോള്‍ 2010 മോഡല്‍ ടാറ്റ സഫാരികള്‍ നല്‍കിയിരിക്കുന്നത്

എസ്പിജി സുരക്ഷ പിന്‍വലിച്ചതിന് പിന്നാലെ സോണിയ ഗാന്ധിയ്ക്ക് അനുവദിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് കാറുകളും പിന്‍വലിച്ചു. പത്തുവര്‍ഷം പഴക്കമുള്ള ടാറ്റ സഫാരി കാറുകളും പോലീസ് സുരക്ഷയുമാണ് ഇപ്പോള്‍ അനുവദിക്കപ്പെട്ടിട്ടുള്ളത്. 

സോണിയയ്ക്കും പ്രിയങ്ക ഗാന്ധിയ്ക്കും രാഹുലിനും നൂറോളം സുരക്ഷാ ഉദ്യോഗസ്ഥരുടെ സംരക്ഷണമുള്ള സെഡ് പ്ലസ് കാറ്റഗറിയാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. മുമ്പ് മൂവായിരത്തോളം സുരക്ഷ ഉദ്യോഗസ്ഥരായിരുന്നു എസ്പിജി പ്രകാരം ഉണ്ടായിരുന്നത്.

മുമ്പുണ്ടായിരുന്ന പ്രത്യേക ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ക്ക് പകരമാണ് ഇപ്പോള്‍ 2010 മോഡല്‍ ടാറ്റ സഫാരികള്‍ നല്‍കിയിരിക്കുന്നത്. എസ് പി ജി സുരക്ഷയുള്ള സമയം സോണിയയും പ്രിയങ്കയും റേഞ്ച് റോവറുകളും രാഹുലിന് ഫോര്‍ച്യൂണറുമായിരുന്നു ഉണ്ടായിരുന്നത്. രാജീവ് ഗാന്ധി 1991ല്‍ കൊല്ലപ്പെട്ടതിന് ശേഷമാണ് നെഹ്രു കുടുംബത്തിന് സുരക്ഷ ഏര്‍പ്പെടുത്തിയത്.




കൂടുതല്‍വാര്‍ത്തകള്‍.