CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 9 Minutes 23 Seconds Ago
Breaking Now

കടം നല്‍കിയതും റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും ; കൂടത്തായി പ്രതി ജോളിക്ക് 30 ലക്ഷത്തോളം കിട്ടാനുണ്ടെന്ന് അഭിഭാഷകന്‍

വിചാരണ തടവുകാരിയായി കഴിയുന്നതിനാല്‍ പണം നല്‍കാനുള്ളവരുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നാണ് പരാതി.

കോഴിക്കോട് കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളിക്ക് 30 ലക്ഷത്തോളം വിവിധ ആളുകള്‍ നല്‍കാനുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകന്‍. ജോളി ജയിലിലായതിനാല്‍ സാമ്പത്തിക ഇടപാട് നടത്താനുള്ള അനുമതി നല്‍കണമെന്ന് കാണിച്ച് അഭിഭാഷകന്‍ ബി എ ആളൂര്‍ വിചാരണ കോടതിയില്‍ അപേക്ഷയും നല്‍കി.

കടം നല്‍കിയതും റിയല്‍ എസ്റ്റേറ്റ് ഇടപാട് നടത്തിയതുമായ പണമാണ് ജോളിക്ക് കിട്ടാനുള്ളത്. വിചാരണ തടവുകാരിയായി കഴിയുന്നതിനാല്‍ പണം നല്‍കാനുള്ളവരുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നാണ് പരാതി. അഭിഭാഷകന് സാമ്പത്തിക ഇടപാട് നടത്താന്‍ അനുമതി വേണമെന്നാണ് ആവശ്യം.

സാമ്പത്തിക കാര്യങ്ങളില്‍ പ്രതിയുടെ അഭിഭാഷകന്‍ ഇടപെടുന്നത് പ്രോസിക്യൂഷനും ശ്രദ്ധയോടെയാണ് കാണുന്നത്. കൂട്ട കൊലപാതകം നടത്താന്‍ കാരണം സാമ്പത്തിക നേട്ടമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ആറു കേസുകളിലെ വിചാരണ അടുത്തമാസം 18 ലേക്ക് മാറ്റി.




കൂടുതല്‍വാര്‍ത്തകള്‍.