CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 51 Minutes 32 Seconds Ago
Breaking Now

പത്തുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചു; റംസിക്ക് നീതി തേടി രൂപീകരിച്ച കൂട്ടായ്മയിലെ അംഗത്തിനൊപ്പം ഒളിച്ചോടിയ സഹോദരി അറസ്റ്റില്‍

കഴിഞ്ഞ 18 മുതല്‍ അന്‍സിയെ കാണാനില്ലെന്നു കാട്ടി ഭര്‍ത്താവ് ഇരവിപുരം പോലീസില്‍ പരാതി നല്‍കിയിരുന്നു. 10 മാസം പ്രായമുള്ള കുട്ടിയെ ഉപേക്ഷിച്ചാണ് ഇവര്‍ പോയതെന്നും ഭര്‍ത്താവ് പറയുന്നു.

സോഷ്യല്‍മീഡിയയില്‍ രൂപീകരിച്ച കൂട്ടായ്മയിലെ അംഗത്തിനൊപ്പം ഒളിച്ചോടിയ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പത്തുമാസം മാത്രം പ്രായമായ കൈക്കുഞ്ഞിനെ ഉപേക്ഷിച്ച് ആണ്‍ സുഹൃത്തിനൊപ്പം പോയ കൊല്ലം കൊട്ടിയം സ്വദേശി അന്‍സിയെയാണ് പോലീസ് പിടികൂടിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്തും പിടിയിലായിട്ടുണ്ട്. മൂവാറ്റുപുഴയില്‍നിന്നാണ് ഇരുവരേയും പോലീസ് കണ്ടെത്തിയത്.

നീണ്ടനാളത്തെ പ്രണയത്തിനൊടുവില്‍ നിശ്ചയവും നടത്തിയ ശേഷം പ്രതിശ്രുതവരന്‍ വിവാഹത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്നു കൊട്ടിയത്ത് ആത്മഹത്യ ചെയ്ത റംസിയുടെ സഹോദരിയാണ് അന്‍സി. 2020 സെപ്റ്റംബറിലാണു റംസിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഈ സംഭവം ഏറെ കോളിളക്കം സൃഷ്ടിക്കുകയും സോഷ്യല്‍മീഡിയയിലടക്കം റംസിക്ക് നീതി തേടി കൂട്ടായ്മകള്‍ രൂപപ്പെടുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ രൂപീകരിച്ച ഒരു കൂട്ടായ്മയിലെ അംഗത്തോടൊപ്പമാണ് റംസിയുടെ സഹോദരി ഒളിച്ചോടിയത്.

കഴിഞ്ഞ 18 മുതല്‍ അന്‍സിയെ കാണാനില്ലെന്നു കാട്ടി ഭര്‍ത്താവ് ഇരവിപുരം പോലീസില്‍ പരാതി നല്‍കിയിരുന്നു. 10 മാസം പ്രായമുള്ള കുട്ടിയെ ഉപേക്ഷിച്ചാണ് ഇവര്‍ പോയതെന്നും ഭര്‍ത്താവ് പറയുന്നു.

റംസി ആത്മഹത്യ സംഭവത്തില്‍ നീതി ആവശ്യപ്പെട്ടു രൂപീകരിച്ച സമൂഹമാധ്യമക്കൂട്ടായ്മയിലെ അംഗമാണ് ഇപ്പോള്‍ സഹോദരിക്കൊപ്പം പിടിയിലായ യുവാവ്. റംസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൊല്ലം പള്ളിമുക്ക് കൊല്ലൂര്‍വിള സ്വദേശി മുഹമ്മദ് ഹാരിസ് നേരത്തേ അറസ്റ്റിലായിരുന്നു.

 

 




കൂടുതല്‍വാര്‍ത്തകള്‍.