CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
36 Minutes 46 Seconds Ago
Breaking Now

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്മാര്‍ട്ട് വാച്ച് ; ഹാജറും ഡ്യൂട്ടി സമയത്തെ നീക്കവും നിരീക്ഷിക്കുമെന്നും ഹരിയാന മുഖ്യമന്ത്രി

സര്‍ക്കാര്‍ നല്‍കുന്ന സ്മാര്‍ട്ട് വാച്ചുകള്‍ ജോലി സമയം സര്‍ക്കാര്‍ ജീവനക്കാര്‍ ഉറപ്പായും ധരിക്കണം.

സര്‍ക്കാര്‍ ജീവനക്കാരുടെ ഹാജര്‍ പരിശോധിക്കാനും ഡ്യൂട്ടി സമയത്ത് അവര്‍ എങ്ങോട്ടൊക്കെ പോകുന്നുവെന്ന് അറിയാനും സ്മാര്‍ട്ട് വാച്ച് നല്‍കുമെന്ന് ഹരിയാന മുഖ്യമന്ത്രി. സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്മാര്‍ട്ട് വാച്ചുകള്‍ നല്‍കാനാണ് മനോഹര്‍ ലാല്‍ ഖട്ടര്‍ ലക്ഷ്യമിടുന്നത്. വികാസ് റാലിയിലാണ് പുതിയ ആശയം പങ്കുവച്ചത്.

സര്‍ക്കാര്‍ നല്‍കുന്ന സ്മാര്‍ട്ട് വാച്ചുകള്‍ ജോലി സമയം സര്‍ക്കാര്‍ ജീവനക്കാര്‍ ഉറപ്പായും ധരിക്കണം. ഇതിലൂടെ ഹാജര്‍, ഡ്യൂട്ടി സമയത്ത് എവിടെയെല്ലാം പോകുന്നുവെന്നൊക്കെ നിരീക്ഷിക്കാനാകും. ജിപിഎസ് അടിസ്ഥാനമാക്കി ഹാജര്‍ രേഖപ്പെടുത്തും.

സര്‍ക്കാര്‍ ജീവനക്കാര്‍ ഹാജര്‍ വക്കുന്നതില്‍ വലിയ തട്ടിപ്പാണ് നടത്തുന്നത്. കോവിഡ് പ്രതിസന്ധിയും ഇതിനു കാരണമായി. ഇതോടെയാണ് സര്‍ക്കാര്‍ പുതിയ രീതി ആലോചിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.