CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 36 Minutes 41 Seconds Ago
Breaking Now

വിവാഹത്തിനായി കരുതിയ 75 ലക്ഷം രൂപ പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ നിര്‍മിക്കാന്‍ നല്‍കി വധു

വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ അഞ്ജലിയെയും പിതാവിനെയും അഭിനന്ദിച്ചുകൊണ്ട് നിരവധിപേര്‍ രംഗത്തെത്തി.

സ്ത്രീധനത്തിനായി കരുതി വച്ച പണം പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ നിര്‍മിക്കാന്‍ നല്‍കി വധു. രാജസ്ഥാനിലാണ് സംഭവം. ബാര്‍മാര്‍ സ്വദേശിയായ കിഷോര്‍ സിങ് കനോഡിന്റെ മകള്‍ അഞ്ജലി കന്‍വറുടെ വിവാഹത്തിനായി കരുതി വച്ചിരുന്ന 75 ലക്ഷം രൂപയാണ് പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ നിര്‍മിക്കുന്നതിന് വേണ്ടി നല്‍കാന്‍ പിതാവിനോട് തന്നെ വധു അഭ്യര്‍ത്ഥിച്ചത്.

നവംബര്‍ 21 ന് നടന്ന വിവാഹച്ചടങ്ങില്‍ പ്രവീണ്‍ സിങ് ആണ് വരന്‍.വിവാഹത്തിന് മുന്‍പും ഇക്കാര്യം പിതാവിനോട് അഞ്ജലി പറഞ്ഞിരുന്നു. തുടര്‍ന്നാണ് 75 ലക്ഷം രൂപ ഹോസ്റ്റല്‍ നിര്‍മാണത്തിന് നല്‍കികൊണ്ട് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് സംഭാവന നല്‍കാന്‍ തീരുമാനിച്ചത്. അഞ്ജലിയുടെ അഭ്യര്‍ത്ഥന പ്രകാരം പിതാവ് പണം നല്‍കുകയും ചെയ്തു. ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ അഞ്ജലിയെയും പിതാവിനെയും അഭിനന്ദിച്ചുകൊണ്ട് നിരവധിപേര്‍ രംഗത്തെത്തി. സമൂഹ മാധ്യമങ്ങളില്‍ എല്ലാം വാര്‍ത്തയും ചിത്രവും പങ്കു വച്ച് കഴിഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.