CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 42 Seconds Ago
Breaking Now

ഇന്ത്യയില്‍ ഒമിക്രോണ്‍ കൂടുതല്‍ പേരില്‍ ; ആശങ്ക

ഇന്ത്യയിലെ നാലാമത്തെ ഒമിക്രോണ്‍ കേസ് മുംബൈയ്ക്ക് സമീപം സ്ഥിരീകരിച്ചു.

ഇന്ത്യയിലെ നാലാമത്തെ ഒമിക്രോണ്‍ കേസ് മുംബൈയ്ക്ക് സമീപം സ്ഥിരീകരിച്ചു. 33 കാരനായ രോഗബാധിതന്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് ദുബായ്, ഡല്‍ഹി വഴി യാത്ര ചെയ്താണ് കഴിഞ്ഞ മാസം അവസാനം മുംബൈയിലെത്തിയത്. ഇയാള്‍ ഇപ്പോള്‍ കല്യാണ്‍ ഡോംബിവാലി കോവിഡ് കെയര്‍ സെന്ററിലാണ്.

സിംബാബ്‌വെയില്‍ നിന്ന് ഗുജറാത്തിലെ ജാംനഗറിലേക്ക് യാത്ര ചെയ്ത വ്യക്തിക്ക് കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോണ്‍ ബാധിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിരുന്നു.

രണ്ട് ദിവസം മുമ്പാണ് ഇയാള്‍ സിംബാബ്‌വെയില്‍ നിന്ന് ജാംനഗറിലെത്തിയത്. വിമാനത്താവളത്തിലെ സ്‌ക്രീനിംഗില്‍ ഇദ്ദേഹത്തിന് കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്, അധികൃതര്‍ ഈ വ്യക്തിയുടെ സാമ്പിള്‍ ജീനോം സീക്വന്‍സിംഗിനായി പൂനെയിലെ ലാബിലേക്ക് അയക്കുകയായിരുന്നു.

കൊറോണ വൈറസിന്റെ പുതുതായി കണ്ടെത്തിയ ഒമിക്രോണ്‍ വകഭേദമാണ് ഈ വ്യക്തിക്ക് ബാധിച്ചതെന്ന് ജീനോം സീക്വന്‍സിംഗില്‍ വെളിപ്പെട്ടു.

ഇന്ത്യയില്‍ ഒമിക്രോണ്‍ വേരിയന്റിന് സ്ഥിരീകരിച്ച മൂന്നാമത്തെ കേസാണ് ഗുജറാത്തിലേത്. നേരത്തെ കര്‍ണാടകയില്‍ രണ്ട് ഒമിക്രോണ്‍ കേസുകള്‍ കണ്ടെത്തിയിരുന്നു.

66 കാരനായ ആദ്യ രോഗി നവംബര്‍ 20 ന് ദക്ഷിണാഫ്രിക്കയില്‍ നിന്ന് സംസ്ഥാനത്തെത്തി ഏഴ് ദിവസത്തിന് ശേഷം ഇന്ത്യ വിട്ടു. രണ്ടാമത്തെ രോഗി ആരോഗ്യ പ്രവര്‍ത്തകയാണെന്നും ഇവര്‍ വിദേശ യാത്രാ നടത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.