CURRENCY RATE -
1 GBP :
101.00 INR
1 EUR :
84.35 INR
1 USD :
75.11 INR
Last Updated :
5 Minutes 24 Seconds Ago
Breaking Now

മുകളില്‍ ഭീമന്‍ ഉദ്യാനം, ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ട്, മസാജ് സൗകര്യം; ലണ്ടനില്‍ 750 കോടി ചെലവില്‍ ഗൂഗിളിന്റെ ആസ്ഥാനം ഒരുങ്ങുന്നു

ഗൂഗിള്‍ ഓഫീസിനു പുറമെ 100 റസിഡന്‍ഷ്യല്‍ അപാര്‍ട്‌മെന്റുകളും റെസ്റ്ററന്റുകളും കഫേകളുമെല്ലാം പ്രവര്‍ത്തിക്കുന്നുണ്ട്.

ഓക്‌സ്ഫഡ് സ്ട്രീറ്റിന് തൊട്ടടുത്തായി ലണ്ടന്റെ ഹൃദയഭാഗത്തായാണ് ഈ കെട്ടിടം സ്ഥിതിചെയ്യുന്നത്. പച്ച, ചുവപ്പ്, ഓറഞ്ച് എന്നിങ്ങനെയുള്ള ബഹുവര്‍ണ പെയിന്റ് കൊണ്ട് നേരത്തെ തന്നെ വേറിട്ടുനില്‍ക്കുന്നതാണ് ഈ കെട്ടിടം. 38,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള സ്ഥലത്ത് ഗൂഗിള്‍ ഓഫീസിനു പുറമെ 100 റസിഡന്‍ഷ്യല്‍ അപാര്‍ട്‌മെന്റുകളും റെസ്റ്ററന്റുകളും കഫേകളുമെല്ലാം പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ ഇവിടത്തെ ഗൂഗിള്‍ ഓഫീസില്‍ 7,000ത്തോളം ജീവനക്കാരാണുള്ളത്. ഈ വര്‍ഷം അവസാനത്തോടെ പുതിയ കെട്ടിടം സജ്ജമാകും. ഇതോടെ 3,000 പേര്‍ക്കുകൂടി ഇവിടെ ഒരുമിച്ച് ജോലിയെടുക്കാനാകും

 11 നിലകളിലായി നിര്‍മാണം പുരോഗമിക്കുന്ന കെട്ടിടത്തില്‍ സ്വിമ്മിങ് പൂള്‍, ഇന്‍ഡോര്‍ ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ട്, മസാജ് സൗകര്യം, മറ്റ് വിനോദ സജ്ജീകരണങ്ങളെല്ലാം ഒരുങ്ങുന്നുണ്ട്. ഏറ്റവും മുകളില്‍ മട്ടുപാവിലുള്ള ഭീമന്‍ ഉദ്യാനമാണ് കെട്ടിടത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.