CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 55 Minutes 21 Seconds Ago
Breaking Now

യുക്മ നഴ്‌സസ് ഫോറം (യുഎന്‍എഫ്) അംഗങ്ങള്‍ക്ക് എന്‍എച്ച്എസ് ഫെലോഷിപ്പിനു അവസരം

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജനുവരി 25ന് ആയിരിക്കും

NHS ഇംഗ്ലണ്ടിന്റെ INAD ഫെലോഷിപ്പിനു UNF അംഗങ്ങള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ആറു മാസം മുതല്‍ ഒരു വര്‍ഷത്തേക്കാണ് ഫെല്ലോഷിപ്പ്. നിങ്ങളുടെ ജോലിയില്‍ നിന്നും മാസത്തില്‍ 15 മണിക്കൂര്‍ സമയം ഫെലോഷിപ്പിനു വേണ്ടി ലഭിക്കും. UNF ന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുവാനാണ് ഈ സമയം അനുവദിച്ചിരിക്കുന്നത്. നിലവില്‍ ബാന്‍ഡ് 5 അല്ലെങ്കില്‍ 6 ആയി ജോലി ചെയ്യുന്ന UNF അംഗങ്ങള്‍ ആയിട്ടുള്ള മലയാളി നേഴ്‌സുമാര്‍ക്കാണ് ഈ അസുലഭ അവസരം. 

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജനുവരി 25ന് ആയിരിക്കും. അപേക്ഷകരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഇന്റര്‍വ്യൂ ഫെബ്രുവരി  3  4 തീയ്യതികളിലായി നടക്കും. ഫെല്ലോഷിപ്പ് തുടങ്ങുന്നത് 2022 മാര്‍ച്ച് ഒന്നിനാണ്. 

താല്പര്യമുള്ളവര്‍ വിശദ വിവരങ്ങള്‍ക്കും ആപ്ലിക്കേഷന്‍ ഫോമിനുമായി യുക്മ, യുക്മ നഴ്‌സസ് ഫോറം (UNF) ഭാരവാഹികളുമായി ബന്ധപ്പെടുക  contact.unf@gmail.com

സാജന്‍ സത്യന്‍ (യുക്മ ദേശീയ ജോയിന്റ് സെക്രട്ടറി & നഴ്‌സസ് ഫോറം നാഷണല്‍ കോര്‍ഡിനേറ്റര്‍)




കൂടുതല്‍വാര്‍ത്തകള്‍.