CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 26 Minutes 53 Seconds Ago
Breaking Now

നീറ്റ് പിജി പരീക്ഷയ്ക്ക് രണ്ട് ദിവസം മുമ്പ് ഡോക്ടര്‍ ജീവനൊടുക്കി : സമ്മര്‍ദം മൂലമെന്ന് സൂചന

പരീക്ഷയുടെ അമിത സമ്മര്‍ദം താങ്ങാനാവാതെ ആത്മഹത്യ ചെയ്തതാണെന്നാണ് സൂചന.

നീറ്റ് പിജി പരീക്ഷയ്ക്ക് രണ്ട് ദിവസം മാത്രം ശേഷിക്കേ തമിഴ്‌നാട്ടില്‍ ഡോക്ടര്‍ ജീവനൊടുക്കി. കോയമ്പത്തൂര്‍ സ്വദേശി ഡോ.രാശിയാണ്(27) വ്യാഴാഴ്ച പഠന മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ചത്. പരീക്ഷയുടെ അമിത സമ്മര്‍ദം താങ്ങാനാവാതെ ആത്മഹത്യ ചെയ്തതാണെന്നാണ് സൂചന.

2020ല്‍ എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയ രാശി എംഡിയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. ഈ വര്‍ഷം പരീക്ഷയെഴുതാന്‍ താല്പര്യമില്ലാതിരുന്ന രാശിയെ വീട്ടുകാര്‍ നിര്‍ബന്ധിച്ച് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യിക്കുകയായിരുന്നുവെന്നാണ് വിവരം. പഠിക്കാനായി മുകള്‍നിലയിലേക്ക് പോയ രാശി ഏറെ വൈകിയിട്ടും താഴേക്ക് വരാഞ്ഞതിനെത്തുടര്‍ന്ന് അന്വേഷിച്ച് ചെന്ന വീട്ടുകാരാണ് ഫാനില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. പരീക്ഷയുടെ പിരിമുറുക്കത്തില്‍ രാശി കഴിഞ്ഞ ദിവസങ്ങളില്‍ കടുത്ത വിഷാദത്തിലായിരുന്നുവെന്ന് മേട്ടുപ്പാളയം പോലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.

കാട്ടൂര്‍ സ്വദേശിയായ ഡോ.അഭിഷേകുമായി ആറ് മാസങ്ങള്‍ക്ക് മുമ്പായിരുന്നു രാശിയുടെ വിവാഹം. സ്വന്തം വീട്ടില്‍ നിന്നാണ് രാശി പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്നത്. ഇവരുടെ അമ്മയും ഡോക്ടറാണ്. മെഡിക്കല്‍ പിജി നീറ്റ് പരീക്ഷ നീട്ടി വയ്ക്കണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു. പരീക്ഷ മാറ്റി വയ്ക്കുമെന്ന പ്രതീക്ഷയിലായിരുന്നു രാശി എന്നാണ് വിവരം.

 




കൂടുതല്‍വാര്‍ത്തകള്‍.