CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
30 Minutes 56 Seconds Ago
Breaking Now

'നിങ്ങളുടെ സ്വാതന്ത്ര്യം തിരികെ നല്‍കാന്‍, 'അമേരിക്ക പാര്‍ട്ടി'; പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് മസ്‌ക്

യുഎസ് സെനറ്റില്‍ ട്രംപിന്റെ 'ബിഗ് ബ്യുട്ടിഫുള്‍ ബില്‍' പാസായാല്‍ അമേരിക്കയില്‍ ഒരു പുതിയ രാഷ്ട്രീയപാര്‍ട്ടി ഉണ്ടാക്കുമെന്ന് മസ്‌ക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അമേരിക്കയില്‍ പുതിയ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിച്ച് ഇലോണ്‍ മസ്‌ക്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള തര്‍ക്കത്തിന് പിന്നാലെയാണ് തീരുമാനം. നിങ്ങളുടെ സ്വാതന്ത്ര്യം നിങ്ങള്‍ക്ക് തിരികെ നല്‍കുന്നതിനായി 'അമേരിക്ക പാര്‍ട്ടി' രൂപീകരിക്കപ്പെട്ടിരിക്കുന്നുവെന്ന് മസ്‌ക് എക്‌സില്‍ കുറിച്ചു.

യുഎസ് സെനറ്റില്‍ ട്രംപിന്റെ 'ബിഗ് ബ്യുട്ടിഫുള്‍ ബില്‍' പാസായാല്‍ അമേരിക്കയില്‍ ഒരു പുതിയ രാഷ്ട്രീയപാര്‍ട്ടി ഉണ്ടാക്കുമെന്ന് മസ്‌ക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പിന്നാലെ ബില്‍ നേരിയ ഭൂരിപക്ഷത്തില്‍ പാസാക്കുകയും ചെയ്തിരുന്നു. ഒരു പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപവത്കരിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് ചോദ്യമുന്നയിച്ചുകൊണ്ടുള്ള അഭിപ്രായ സര്‍വേ (poll) മസ്‌ക് കഴിഞ്ഞ ദിവസം എക്സില്‍ പങ്കുവെച്ചിരുന്നു.

ഇതിന്റെ ഫലം അടിസ്ഥാനപ്പെടുത്തിയാണ് പുതിയ പാര്‍ട്ടി പ്രഖ്യാപനം. പുതിയൊരു രാഷ്ട്രീയ ബദല്‍ 2-1 എന്ന അനുപാതത്തില്‍ പൊതുജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് മസ്‌ക് കുറിപ്പില്‍ വ്യക്തമാക്കി. ധൂര്‍ത്തും അഴിമതിയും കൊണ്ട് രാജ്യത്തെ പാപ്പരാക്കുന്ന ഒരു ഏകകക്ഷി ഭരണസംവിധാനത്തിലാണ് ജീവിക്കുന്നതെന്നും ജനാധിപത്യത്തിലല്ലെന്നും മസ്‌ക് വിമര്‍ശിച്ചു.

അതേസമയം, മസ്‌കിന്റെ പാര്‍ട്ടി ഭാവിയില്‍ തിരഞ്ഞെടുപ്പുകളില്‍ വിജയിച്ചാലും ജന്മം കൊണ്ടുള്ള അമേരിക്കന്‍ പൗരത്വം ഇല്ലാത്തതിനാല്‍ മസ്‌കിന് അമേരിക്കന്‍ പ്രസിഡന്റ് ആകാന്‍ കഴിയില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.