CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 31 Minutes Ago
Breaking Now

സമീക്ഷ യുകെ റാഫിള്‍ടിക്കറ്റ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ കൈമാറി

സമീക്ഷ യുകെ മൂന്നാമത് ദേശീയ വടംവലി മത്സരത്തിനോട് അനുബന്ധിച്ചു നടത്തിയ റാഫിള്‍ടിക്കറ്റ് നറക്കെടുപ്പിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ കൈമാറി. ആകര്‍ഷകമായ സമ്മാനങ്ങളാണ് വിജയികള്‍ക്കായി സമിക്ഷ ഒരുക്കിയിരുന്നത്. iPhone 16E, Samsung 50' 4K TV, ON Running Shoes, Russel Hobbes Microwave Oven, £50 Gift Card കൂടാതെ 5 പ്രോത്സാഹന സമ്മാനങ്ങളും വിജയികള്‍ക്ക് ലഭിച്ചു.

റാഫിള്‍ ടിക്കറ്റിലൂടെ സമാഹരിച്ച തുകയുടെ ഒരു ഭാഗം നാട്ടില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിക്കും. ഒന്നാം സമ്മാനമായ IPhone 16E കരസ്ഥമാക്കാന്‍ ഭാഗ്യം ലഭിച്ചത് ഷൂസ്ബറിയില്‍ നിന്നുള്ള ജെയ്‌സണ്‍ (Ticket Number- S 4112),  രണ്ടാം സമ്മാനം  Samsung  50' 4K TV നോര്‍ത്താംപ്ടണില്‍ നിന്നുള്ള ആന്റോ  (Ticket Number - S 2475), മൂന്നാം സമ്മാനം 150 പൗണ്ട്വിലമതിക്കുന്ന ON RUNNING SHOES ലെസ്റ്ററില്‍ നിന്നുള്ള ബോബി  (Ticket Number- S 2972), നാലാം സമ്മാനം RUSSELL HOBBS MICROWAVE OVEN ലണ്ടന്‍ഡെറിയില്‍ നിന്നുള്ള രാജിവ് (Ticket Number - S 0393), അഞ്ചാം സമ്മാനം £50 GIFT CARD ചെമ്‌സ്‌ഫോര്‍ഡില്‍ നിന്നുള്ള പെരുമ്പ നായകന്‍ മഹാലിംഗം  (Ticket Number - S 3794) എന്നിവര്‍ നേടി.

 

 

ബെഡ്‌ഫോര്‍ഡില്‍ നിന്നുള്ള മിധുന്‍ (Ticket  Number - S0435), ഈസ്റ്റ്ഹാമില്‍ നിന്നുള്ള രമ്യ (Ticket Number - S 4046), നോട്ടിങ്ങ്ഹാമില്‍ നിന്നുള്ള ജീവന്‍ (Ticket Number - S 3212), എക്‌സിറ്ററില്‍ നിന്നുള്ള ജസ്റ്റിന്‍ (Ticket Number- S 4153), ഷോപ്പ്‌ഷെയറില്‍ നിന്നുള്ള സജി ജോര്‍ജ് (Ticket Number - S 1009) എന്നിവര്‍ പ്രോത്സാഹന സമ്മാനമായ 10Kg അരിക്ക് അര്‍ഹരായി. എ ബി എസ് ലോയേഴ്‌സ്, മാര്‍ക്‌സ്  ആയൂര്‍, ജിയാ ട്രാവല്‍ & ഹോളിഡേ, മന്നാ ഫുഡ് കോര്‍ണര്‍, ടി ജംഗ്ഷന്‍, ടേസ്റ്റി ബോക്‌സ്, കൈരളി സ്‌പൈസസ് സെന്റര്‍ എന്നിവരായിരുന്നു ഈ നറക്കെടുപ്പിന്റെ പ്രായോജകര്‍. സമീക്ഷ യുകെ സംഘടിപ്പിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എന്നും അകമൊഴിഞ്ഞ പിന്തുന്ന നല്‍കി വിജയിപ്പിച്ചിട്ടുള്ള യുകെയിലെ മലയാളി സമൂഹത്തിന് സമീക്ഷയുടെ ഭാരവാഹികള്‍ നന്ദി അറിയിച്ചു.

 

 




കൂടുതല്‍വാര്‍ത്തകള്‍.