വാട്‌ഫോര്‍ഡ്: കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയും, ജനനായകനും, വികസനോന്മുകനും, മാതൃകാ ഭരണാധികാരിയുമായിരുന്ന പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികവും അനുസ്മരണ സമ്മേളനവും വാറ്റ്‌ഫോര്‍ഡില്‍ സ്മരണാഞ്ജലിയായി.
വാട്ഫോര്‍ഡില്‍ നടന്ന യോഗത്തില്‍ ലിബിന്‍ കൈതമറ്റംസ്വാഗതം ആശംസിച്ചു.
ഉമ്മന്‍ചാണ്ടിയുടെ ചരമ ദിനമായ ജൂലൈ18 നു ഹോളിവെല്‍ ഹാളില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ സണ്ണിമോന്‍ മത്തായി അദ്ധൃഷത വഹിച്ചു. ഐഒസി ദേശിയ പ്രസിഡണ്ട് സൂജു കെ ഡാനിയേല്‍ ഉത്ഘടനം നിര്‍വഹിച്ചു. ദേശീയ നേതാക്കളായ സുരാജ് കൃഷ്ണ, വാട്‌ഫോര്‍ഡിലെ പ്രമുഖ എഴുത്തുകാരും, സംസ്‌കാരിക നേതാക്കളുമായ ആയ കെ പി മനോജ് കുമാര്‍ (പെയ്‌തൊഴിയാത്ത മഴ) ജെബിറ്റി , റ്റിനു കുരിയക്കോസ്,ഡേവിസ്,സിബി തോമസ് ,സിബു സ്‌കരിയ, എല്‍തോ ജേക്കബ്,എന്നിവര്‍ അനുസ്മരണ സന്ദേശങ്ങള്‍ നല്‍കി .
ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ നിത്യേന സന്ദര്‍ശകര്‍ എത്തി തിരികത്തിച്ചു പ്രാര്‍ഥിക്കുകയും, പുണ്യാത്മാവായി മാനിക്കുകയ്യും ചെയ്യുന്ന ജനനായകന്റെ വാര്‍ഷിക ദിനത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പാവന സ്മരണക്കു മുമ്പാകെ പുഷ്പാര്‍ച്ചന നടത്തിയ യോഗം വികാരനിര്‍ഭരവും സ്മരണാഞ്ജലിയുമായി.ഈ ചടങ്ങുകള്‍ക്ക് നേതൃുത്വം നല്‍കിയ വീമുക്ത ഭടന്‍ ബീജൂമോന്‍ മണലേല്‍ ഉമ്മന്‍ ചാണ്ടിയോട് ഒപ്പംമുള്ള അസുഭല നിമിഷങ്ങള്‍ പങ്കുവെച്ചു. പ്രശക്ത എഴുത്തുകാരന്‍ കെ പി മനോജ് കുമാര്‍ ഉമ്മന്‍ ചാണ്ടിയെപ്പറ്റി എഴുതി സദസില്‍ ആലപിച്ച ഗാനം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. മാതൃ വറുഗിസിന്റെ നന്ദി പ്രകാശനത്തിനുശേഷം സേന്ഹ വിരുന്നോട് സമാപനം കുറിച്ചു.
Appachan Kannanchira