CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 38 Minutes 23 Seconds Ago
Breaking Now

സാമ്പത്തിക മാന്ദ്യം രൂക്ഷമായിരിക്കേ സാധാരണക്കാര്‍ക്കോ അതോ വ്യവസായികള്‍ക്കാണോ സഹായങ്ങള്‍ വേണ്ടതെന്ന് ഒവൈസി

കോര്‍പ്പറേറ്റ് നികുതിയില്‍ വന്‍ ഇളവാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

രാജ്യത്തെ സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ് പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാരിനെതിരെ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. സാമ്പത്തിക മാന്ദ്യം രൂക്ഷമായ ഈ ഘട്ടത്തില്‍ സാധാരണ ജോലിക്കാരായവര്‍ക്കാണോ അതോ വ്യവസായികള്‍ക്കാണോ സഹായങ്ങള്‍ വേണ്ടതെന്ന് ഒവൈസി ചോദിച്ചു.

രൂക്ഷമായ തൊഴില്‍ പ്രതിസന്ധിയില്‍ നികുതിയിളവ് നല്‍കിയും സര്‍വീസ് ഫീസുകള്‍ കുറച്ചും ആര്‍ക്കാണ് സഹായം ചെയ്യേണ്ടത്?  വലിയ ബിസിനസുകാര്‍ക്കാണോ അതോ നിങ്ങള്‍ക്കാണോ? ആര്‍ക്കാണ് ആശ്വാസം വേണ്ടത്? വലിയ വ്യവസായികള്‍ക്കാണോ അതോ സാധാ തൊഴിലാളികള്‍ക്കാണോ എന്നും ഒവൈസി ചോദ്യങ്ങള്‍ ഉന്നയിച്ചു.

കോര്‍പ്പറേറ്റ് നികുതിയില്‍ വന്‍ ഇളവാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലുള്ള ആഭ്യന്തര കമ്പനികളുടെ നികുതി 22 ശതമാനായും പുതിയ കമ്പനികളുടേത് 15 ശതമാനമായും കുറച്ച് സര്‍ക്കാര്‍ ഓഡിനന്‍സ് പുറപ്പെടുവിച്ചു. ആകെ ഒരുലക്ഷത്തി നാല്പത്തയ്യായിരം കോടി രൂപയുടെ ഇളവുകളാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്ന് ധനമന്ത്രി നിര്‍മ്മലാസീതാരാമന്‍ വ്യക്തമാക്കി. നിര്‍ണ്ണായ ജിഎസ്ടി യോഗം ഇന്നലെ ഗോവയില്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ആനുകൂല്യം പ്രഖ്യാപിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.