CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 49 Minutes 53 Seconds Ago
Breaking Now

ശബരിമലയിലെ യുവതി പ്രവേശന വിധി സ്റ്റേയ്ക്ക് തുല്യമായി കരുതാം ; സര്‍ക്കാരിന് എജിയുടെ നിയമോപദേശം

വിശാല ബെഞ്ചിന്റെ വിധിവന്നശേഷം പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കാമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.

ശബരിമലയിലെ യുവതീ പ്രവേശനം  അനുവദിക്കുന്ന സുപ്രീം കോടതി വിധി സ്റ്റേ ചെയ്തിട്ടില്ലെങ്കിലും വിഷയം ഏഴംഗ ബെഞ്ചിന് വിട്ടുകൊണ്ടുള്ള വ്യാഴാഴ്ചത്തെ വിധി സ്റ്റേയ്ക്ക് തുല്യമായി കരുതാമെന്ന് സര്‍ക്കാരിന് നിയമോപദേശം. അഡ്വക്കേറ്റ് ജനറല്‍ സി.പി.സുധാകരപ്രസാദ് മുഖ്യമന്ത്രി പിണറായി വിജയനുമായി വെള്ളിയാഴ്ച വൈകുന്നേരം കൂടിക്കാഴ്ച നടത്തിയാണ് നിയമോപദേശം നല്‍കിയത്.

വിശാല ബെഞ്ചിന്റെ വിധിവന്നശേഷം പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കാമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. ഇതോടെ കോടതിയുടെ പരിഗണനയിലുള്ള വിഷയമായി ഇതുമാറി. ഫലത്തില്‍ യുവതീപ്രവേശം അനുവദിച്ച 2018ലെ വിധി മരവിപ്പിക്കുന്നതിന് തുല്യമാണിത്. ഈ സാഹചര്യത്തില്‍ 2018 സെപ്റ്റംബര്‍ 28ലെ വിധിക്കുമുമ്പുള്ള സ്ഥിതി നിലനില്‍ക്കുന്നുവെന്ന് വാദിക്കാനാകുമെന്നാണ് നിയമവൃത്തങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചത്.

നിയമസെക്രട്ടറിയും അഡ്വക്കേറ്റ് ജനറലും സര്‍ക്കാരിന്റെ ഭാഗമെന്ന് പൊതുവില്‍ വ്യാഖ്യാനിക്കപ്പെട്ടേക്കാമെന്നതിനാലാണ് ജയദീപ് ഗുപ്തയോടും അഭിപ്രായം തേടിയത്. ഈ മണ്ഡലകാലത്ത് യുവതീപ്രവേശം ഒഴിവാക്കുന്നതാണ് ഉചിതമെന്ന് അദ്ദേഹവും സര്‍ക്കാരിനെ അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.