CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 23 Minutes 59 Seconds Ago
Breaking Now

കുഞ്ഞുമനുഷ്യന്‍' ഓര്‍മ്മയായി; ലോകത്തിലെ ഉയരം കുറഞ്ഞ മനുഷ്യന്‍ ഘഗേന്ദ്ര താപ മഗര്‍ അന്തരിച്ചു

27 കാരനായ ഘഗേന്ദ്ര ന്യൂമോണിയ ബാധിച്ച് നേപ്പാളിലെ ആശുപത്രിയിലാണ് മരിച്ചത്.

ലോകത്തില്‍ നടക്കാന്‍ കഴിയുന്ന ഏറ്റവും ചെറിയ മനുഷ്യനെന്ന ഗിന്നസ് റെക്കോര്‍ഡ് ഉടമ ഘഗേന്ദ്ര താപ മഗര്‍ അന്തരിച്ചു. 27 കാരനായ ഘഗേന്ദ്ര ന്യൂമോണിയ ബാധിച്ച് നേപ്പാളിലെ ആശുപത്രിയിലാണ് മരിച്ചത്.

1992 ല്‍ ഒക്ടോബര്‍ 14 ന് റൂപ് ബഹാദുറിന്റെയും ദന്‍ മായയുടെയും ഇളയ മകനായാണ് ഘഗേന്ദ്ര താപ മഗര്‍ ജനച്ചത്. 67 സെന്റീമീറ്റര്‍ മാത്രം നീളം. ആറര കിലോ ഭാരം. 2010 ല്‍ ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യനെന്ന ഗിന്നസ് റെക്കോര്‍ഡിന് ഉടമയായി.

59 സെന്റീമീറ്റര്‍ മാത്രം ഉയരമുള്ള ഫിലിപ്പീന്‍സ് സ്വദേശിയായ ജുന്റേ ബലാവിങാണ് ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യനെങ്കിലും ചലനശേഷിയുള്ള ചെറിയ മനുഷ്യനെന്ന റെക്കോഡ് മഗറിനായിരുന്നു. മഗറിന്റെ മരണത്തോടെ 70 സെന്റീമീറ്റര്‍ ഉയരമുള്ള കൊളന്പിയ സ്വദേശിയായ എഡ്വേര്‍ഡ് നിനോ ഹെര്‍ണാണ്ടസ് ഇനി ചലനശേഷിയുള്ള ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യനാകും.

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.